city-gold-ad-for-blogger

ഗതാഗതം ദുസ്സഹമായി ആലംപാടി - നായന്മാര്‍മൂല റോഡ്; പുനര്‍നിര്‍മാണത്തിന് 1.88 കോടിയുടെ ഭരണാനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങിയില്ല

ആലംപാടി: (www.kasargodvarha.com 23.06.2017) പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി മാറിയ ആലംപാടി - നായന്മാര്‍മൂല റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ഈ റോഡ് മഴക്കാലമായാല്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം താറുമാറാകുന്നു.

റോഡ് നന്നാക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ മുറവിളി ഉയര്‍ന്നതോടെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍
 കാസര്‍കോട് നിയോജക മണ്ഡലത്തിലെ മറ്റു അഞ്ച് റോഡുകളോടൊപ്പം ആലംപാടി വഴി പെരുമ്പളക്കടവ് - നായന്മാര്‍മൂല - എരുപ്പക്കട്ട റോഡും പുനര്‍നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നു. 1.88 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്.

ഗതാഗതം ദുസ്സഹമായി ആലംപാടി - നായന്മാര്‍മൂല റോഡ്; പുനര്‍നിര്‍മാണത്തിന് 1.88 കോടിയുടെ ഭരണാനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങിയില്ല

നീര്‍ച്ചാല്‍ - കോട്ടക്കണ്ണി (95 ലക്ഷം), മധൂര്‍ - പട്ട്‌ള - കൊല്ലങ്കാന (95 ലക്ഷം), പന്നിക്കുന്ന് - ശിരിബാഗിലു (1.88 കോടി), കാസര്‍കോട് - മധൂര്‍ (1.88 കോടി) എന്നീ റോഡുകളോടൊപ്പമാണ് പെരുമ്പളക്കടവ് - നായന്മാര്‍മൂല - എരുപ്പക്കട്ട റോഡിനും പുനര്‍നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത്.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോലി തുടങ്ങാന്‍ ത്വരിത നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അന്ന് അറിയിച്ചിരുന്നെങ്കിലും നായന്മാര്‍മൂല - എരുപ്പക്കട്ട റോഡ് ഇന്നും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇത് എന്ന് നന്നാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

റഹ് മാനിയാ നഗര്‍ ഭാഗത്താണ് ഗതാഗതം കൂടുതല്‍ ദുരിതപൂര്‍ണമായത്. കൂടാതെ റോഡിന്റെ ഇരുവശവും സ്വകാര്യവ്യക്തികള്‍ ആക്രി വസ്തുക്കളും ഉപയോഗ്യ ശൂന്യമായ വാഹനങ്ങളും കുന്നുകൂട്ടിയതും ഗതാഗതം തടസപ്പെടാന്‍ കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords:  Kerala, kasaragod, news, Alampady, Road, Fund, MLA, N.A.Nellikunnu, Tender, Rain, Alampady- Nainmarmoola road collapsed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia