city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഭാഗീയത: ആലമ്പാടി ജമാഅത്ത് കമ്മിറ്റിയെയും ഖത്തീബിനെയും പിരിച്ചു വിട്ടു

കാസര്‍കോട്: വിഭാഗീയതകളെത്തുടര്‍ന്ന് ആലമ്പാടി ജമാഅത്ത് കമ്മിറ്റി പിരിച്ചു വിട്ടു. 25 വര്‍ഷമായി ജമാഅത്ത് പള്ളി ഖത്തീബ് ആയിരുന്ന അബ്ദുസ്സലാം ദാരിമിയെയും പിരിച്ചുവിട്ടിട്ടുണ്ട്. സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെതാണ് ഈ തീരുമാനം.

ഈദിന് ശേഷം ജമാഅത്ത് ജനറല്‍ ബോഡി വിളിച്ചുകൂട്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും സംയുക്ത ജമാഅത്ത് നിര്‍ദ്ദേശിച്ചു. അതുവരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു വിഭാഗത്തില്‍ പെട്ട മൂന്ന് വീതം ആളുകളെയും പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയും ഉള്‍പ്പെടുത്തി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. അബ്ദുര്‍ റസാഖാണ് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍.
സ്വലാത്ത്, ആലമ്പാടി ഉസ്താദ് അനുസ്മരണം, ഖത്തീബിനെ ആദരിക്കല്‍, നോട്ടീസ് വിവാദം, തുടങ്ങിയ പ്രശ്‌നങ്ങളില്‍ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുത്തതില്‍ പരാജയപ്പെട്ടുവെന്നുബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് ജമാഅത്ത് കമ്മിറ്റി പിരിച്ചു വിട്ടത്.

 ജമാഅത്തംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത ഭിന്നത ഒഴിവാക്കുന്ന കാര്യങ്ങളില്‍ പരാജയപ്പെട്ട ഖത്തീബ് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന കാരണത്തിലാണ് ഖത്തീബിനെ പിരിച്ചുവിട്ടത്. അടുത്തിടെ പള്ളിയിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളില്‍പ്പെട്ട ഖത്തീബ് ഉള്‍പ്പെടെ മൂന്നുപേരെയും സംയുക്ത ജമാഅത്ത് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ചയില്‍ സംയുക്ത ജമാഅത്ത് എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ ഇരു വിഭാഗവും സന്നദ്ധത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ജമാഅത്ത് കമ്മിറ്റിയെയും ഖത്തീബിനെയും സംയുക്ത ജമാഅത്ത് പിരിച്ചു വിട്ടത്.



Keywords: Alampady, Mosque, P.B Abdul Razak, Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia