മുഖ്യമന്ത്രിയുള്‍പ്പെടെ എത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യാപാരികള്‍
Feb 16, 2019, 22:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.02.2019) ഫെബ്രുവരി 22ന് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ ബഹിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എട്ടോളം മന്ത്രിമാരാണ് ബസ് സ്റ്റാന്‍ഡ് അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്നത്. എന്നാല്‍ നഗരസഭ വ്യാപാര ലൈസന്‍സ് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചതാണ് വ്യാപാരികളെ പ്രകോപിതരാക്കിയിരിക്കുന്നത്.
വ്യാപാര ലൈസന്‍ ഫീസും തൊഴില്‍ നികുതിയും ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപാരികള്‍ നടത്തിയ സമര പ്രഖ്യാപനത്തെ തുടര്‍ന്ന് ചെയര്‍മാന്‍ വി വി രമേശന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അധിക നികുതി ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ ഈ തീരുമാനങ്ങള്‍ നഗരസഭ ഏകപക്ഷീയമായി അട്ടിമറിച്ച് യാതൊരു മാനദണ്ഡവുമില്ലാതെ ലൈസന്‍സ് ഫീസും നികുതികളും പിരിച്ച് വ്യാപാരികളെ പീഢിപ്പിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ഉള്‍പ്പെടെ ബഹിഷ്‌കരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി വ്യാപാരികളെ ദ്രോഹിക്കുന്ന നഗരസഭയുടെ സമീപനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച രാവിലെ 9 മണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവന്‍ യൂണിറ്റുകളുടെയും അടിയന്തിര ജനറല്‍ബോഡിയോഗം വിളിച്ചു ചേര്‍ക്കാന്‍ അടിയന്തിര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala Vyapari Vyavasayi Ekopana Samithi, Kanhangad, Kasaragod, News, Merchant-association, KVVES, Alamippalli Bus Stand inauguration will be boycotted by Merchants Association