Anniversary | അൽ മഖർ 35ാം വാർഷികം: കാസർകോട്ട് പ്രചാരണ പരിപാടികൾ
കാസർകോട്: (KasargodVartha) തളിപ്പറമ്പ് നാടുകാണിയിൽ ആഗസ്റ്റ് 24, 25 തീയതികളിൽ നടക്കുന്ന അൽ മഖർ 35ാം വാർഷികവും കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ ആറാം ആണ്ടുനേർച്ചയും വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലയിൽ വിവിധയിടങ്ങളിൽ ബഹുജന കൺവെൻഷനുകൾ, മഹല്ല്-സ്ഥാപന പര്യടനങ്ങൾ, മഹല്ല് പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
ഇത് സംബന്ധിച്ച യോഗത്തിൽ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സി എം എ ചേരൂർ ഉദ്ഘാടനം ചെയ്തു. സുലൈമാൻ കരിവെള്ളൂർ, മൊയ്തു സഅദി ചേരൂർ, വിസി അബ്ദുല്ല സഅദി, ഇല്യാസ് കൊറ്റുമ്പ, ബശീർ പുളിക്കൂർ, സിദ്ധീഖ് സഖാഫി ബായാർ, ശാഫി സഖാഫി ഏണിയാടി, ഗഫൂർ അമാനി കന്തൽ, അശ്റഫ് കരിപ്പൊടി, മുഹമ്മദ് ടിപ്പു നഗർ, അബൂബക്കർ അമാനി ഗാളിമുഖം എന്നിവർ സംബന്ധിച്ചു.
സ്വാഗത സംഘത്തിന് അബ്ദുൽ ഖാദർ മദനി പള്ളങ്കോട് ചെയർമാനായി. സയ്യിദ് അബ്ദുസ്സലാം അമാനി, മൊയ്തു സഅദി ചേരുർ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, സുലൈമാൻ കരിവെള്ളൂർ, സി എം എ ചേരൂർ, ഷാഫി സഖാഫി ഏണിയാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മുഹമ്മദ് സഖാഫി പാത്തൂർ, വി സി അബ്ദുല്ല സഅദി, അബ്ദുൽ ഖാദർ സഅദി ബാരിക്കാട്, ഗഫൂർ അമാനി കന്തൽ, മുഹമ്മദ് ടിപ്പു നഗർ (വൈസ് ചെയർമാൻ), നൗഷാദ് അമാനി ചേരൂർ (ജനറൽ കൺവീനർ), ബശീർ പുളിക്കൂർ, മുഹമ്മദ് അമാനി ബെളിഞ്ച, സിദ്ധീഖ് സഖാഫി ബായാർ, ബഷീർ മങ്കയം, അബൂബക്കർ അമാനി ഗാളിമുഖം, ഇല്ല്യാസ് കൊറ്റുമ്പ, നംഷാദ് ബേക്കൂർ, നാസർ അമാനി തൃക്കരിപ്പൂർ, അബ്ദുൽ ഖാദർ അമാനി പൈക്ക, അഷ്റഫ് കരിപ്പൊടി, ജാഷിദ് അമാനി കുന്നുംകൈ, ആസിഫ് ആലപാടി (കൺവീനർ), അബൂബക്കർ ഹാജി ബേവിഞ്ച (ഫിനാൻസ് സെക്രട്ടറി) എന്നിവർ അംഗങ്ങളാണ്.
പ്രചാരണ സമ്മേളനം കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്തു.