city-gold-ad-for-blogger

വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് അല്‍-ഫലാഹ് ഗ്രൂപ്പിന്റെ ഉജ്ജ്വല സ്വീകരണം

ബന്തിയോട്: (www.kasargodvartha.com 01.03.2016) യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ചെയര്‍മാന്‍ വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് അല്‍-ഫലാഹ് ഗ്രൂപ്പ് ഉജ്ജ്വല സ്വീകരണം നല്‍കി. കൊക്കച്ചാല്‍ അല്‍-ഫലാഹ് കോംപൗണ്ടില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. സുധീര്‍കുമാര്‍ ഷെട്ടിയുടെ ബിസിനസ് രംഗത്തെ വിജയവും അദ്ദേഹം സമൂഹത്തിന് നല്‍കുന്ന സേവനങ്ങളും എടുത്തുപറയേണ്ടതാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. പാവപ്പെട്ടവരോട് കരുണ കാണിക്കുകയും അവരെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാനും അദ്ദേഹം കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് യു എ ഇ എക്‌സ്‌ചേഞ്ചിനെ സാധാരണക്കാരുമായി അടുപ്പിച്ചത്. നിരവധി പേരാണ് അദ്ദേഹം മേധാവിയായ സ്ഥാപനത്തില്‍ ജോലിചെയ്യുന്നത്. ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചവരെല്ലാം സുധീര്‍കുമാര്‍ ഷെട്ടിയുടെ സേവനങ്ങള്‍ എടുത്തുപറഞ്ഞു.

ജന്മനാട്ടില്‍ തനിക്കൊരുക്കിയ സ്വീകരണം ഒരിക്കലും മറക്കാനാവില്ല. തന്റെ നാട്ടുകാരും പ്രിയപ്പെട്ടവരും ബന്ധുക്കളും മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആബാലവൃദ്ധം ജനങ്ങളും സംബന്ധിച്ച, കുഗ്രാമത്തിലെ ആ പരിപാടി ഒരു ജില്ലാ പരിപാടിയായാണ് കാണുന്നത്. അല്‍-ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ലയും മകന്‍ യൂസുഫും ഇവിടെയെത്തിയ നാട്ടുകാരും സ്വീകരണത്തിന് മുന്‍കയ്യെടുത്ത അഷ്‌റഫ് കര്‍ള ഉള്‍പെടെയുള്ള പൊതുപ്രവര്‍ത്തകരും നല്‍കിയ സ്‌നേഹവായ്പ്പും ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കുമെന്ന് സ്വീകരണത്തിന് മറുപടിയായി സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, മുന്‍ എം എല്‍ എ, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, ബോളിബുഡ് സിനിമാ താരങ്ങളായ രാജ്പാല്‍ യാദവ്, അമൃത മയെ, സഞ്ചീവ് ദുബെ, മുന്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്‍, മൈനോറിറ്റി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കള്‍, വ്യവസായ പ്രമുഖരായ യഹ് യ തളങ്കര, ലത്തീഫ് ഉപ്പള , ശംസുദ്ദീന്‍ നെല്ലറ, യു കെ യൂസുഫ്, ഫയാസ് കാപ്പില്‍, എം ബി യൂസുഫ്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, ഹനീഫ് ഗോള്‍ഡ് കിംഗ്, കല്ലട്ര മാഹിന്‍ ഹാജി, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, എസ് എ എം ബഷീര്‍, റഷീദ് ബെള്ളാരെ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തലവന്മാരായ അര്‍ഷാദ് വോര്‍ക്കടി, ഫരീദ സക്കീര്‍ അഹ് മദ്, കോണ്‍ഗ്രസ് നേതാവ് പി എ അഷ്‌റഫ് അലി, പി ബി അഹ് മദ് ചെങ്കള, ലണ്ടന്‍ മുഹമ്മദ് ഹാജി, ടി എ മൂസ, ഷാഹുല്‍ ഹമീദ് ബന്തിയോട്, സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, അബൂസലീം, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ ഹബീബ് റഹ് മാന്‍, സുരേഷ്, സന്തോഷ് ട്രോഫി താരം പ്രവീണ്‍, ദേശീയ കാര്‍ റാലി ചാംപ്യന്‍ മൂസ ഷരീഫ്, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ദുബൈ ഇന്ത്യന്‍ മീഡിയാ കോ-ഓഡിനേറ്ററുമായ കെ എം അബ്ബാസ്, ടി എ ഷാഫി ഉത്തരദേശം, അബ്ദുല്‍ മുജീബ് കാസര്‍കോട് വാര്‍ത്ത, അച്യുത ചേവാര്‍ ഉദയവാണി, സ്റ്റീഫന്‍ ക്രാസ്റ്റ ഡെയ്ജി വേള്‍ഡ്, എ പി ഉമര്‍, മോണു ഹിന്ദുസ്ഥാന്‍, റഫീഖ് തലശ്ശേരി, മുസ്തഫ തങ്ങള്‍, ഹരീഷ് ചന്ദ്ര, റസാഖ് ചിപ്പാര്‍, മജീദ് തെരുവത്ത്, കാസര്‍കോട് ഡി വൈ എസ് പി, കെ ദാമോദരന്‍, സി ഐ, സി ബി തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ ശശി വിദ്യാനഗര്‍, ബാബു തോമസ് കുമ്പള, മംഗളൂരു എയര്‍പോര്‍ട്ട് എയര്‍ ഇന്ത്യ ഗ്രൗണ്ട് മാനേജര്‍ അരുണ്‍ കുമാര്‍, എം പി ഖാലിദ്, സത്താര്‍ ആരിക്കാടി, അസീസ് കളത്തൂര്‍, നാസര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എസ് അബ്ദുല്ല, യൂസുഫ് അല്‍-ഫലാഹ്, അഷ്‌റഫ് കര്‍ള, അബ്ദുല്‍ ഹമീദ് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.

വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് അല്‍-ഫലാഹ് ഗ്രൂപ്പിന്റെ ഉജ്ജ്വല സ്വീകരണം വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് അല്‍-ഫലാഹ് ഗ്രൂപ്പിന്റെ ഉജ്ജ്വല സ്വീകരണം 

Keywords: Bandiyod, UAE, president, kasaragod, Reception, Y Sudheerkumar Shetty, Bollywood and Malayalam Film actors, politicians, social workers, journalists, UAE Exchange, Businessman. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia