ഉറ്റസുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ നാട് തേങ്ങുന്നു; 2 വീട്ടുകാര്‍ക്കും നഷ്ടപ്പെട്ടത് ഏക ആണ്‍തരികളെ
Aug 8, 2015, 21:37 IST
ഉദുമ: (www.kasargodvartha.com 08/08/2015) ഉറ്റസുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചസംഭവം നാടിനെ തീരാദുഖത്തിലാഴ്ത്തി. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഉദുമ മുക്കുന്നോത്ത് വയലിലെ കുളത്തില്‍ കുളിക്കുന്നതിനിടെ ഉറ്റസുഹൃത്തുക്കളായ നാലാംവാതുക്കല്‍ സ്‌കൂളിന് പിറകുവശത്തെ പുരുഷോത്തമന്റെ മകന്‍ അക്ഷയ് (16), മുക്കുന്നോത്തെ മോഹനന്റെ മകന്‍ സുമോദ് (16) എന്നിവര്‍ മുങ്ങിമരിച്ചത്.
സുമോദ് പാലക്കുന്ന് അംബിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അക്ഷയ് കാസര്‍കോട്ടെ സ്‌കൂളിലാണ് പ്ലസ് വണ്ണിന് പഠിക്കുന്നത്. ഇരുവരും നേരത്തെ ഒരുമിച്ചാണ് എസ്.എസ്.എല്‍.സിക്ക് പഠിച്ചത്.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവര്‍ രണ്ടുപേരും മറ്റൊരു സുഹൃത്തായ ഉദുമ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി നവനീതും കുളിക്കാന്‍ വേണ്ടിയാണ് മുക്കുന്നോത്ത് വയലിലെ കുളത്തിലേക്ക് പോയത്. നവനീത് കുളിക്കാനിറങ്ങിയിരുന്നില്ല. അക്ഷയും സുമോദും കുളത്തിലേക്ക് എടുത്തുചാടി നീന്തുക്കുളിക്കുന്നതിനിടെ ഇവരിലൊരാള്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും കുളത്തിലെ ആഴത്തിലുള്ള കുഴിയിലേക്ക് താഴ്ന്നുപോയത്.
സംഭവം കണ്ട് നവനീത് നിലവിളിച്ചുകൊണ്ട് ഇവിടെനിന്നും ഓടി തൊട്ടടുത്ത വീട്ടില്‍ വിവരം പ
റയുകയും പിന്നീട് നാലാംവാതുക്കലിലെത്തി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തൊട്ടടുത്ത വീട്ടുകാര്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം നല്‍കി. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ്തന്നെ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോസ് കുളത്തിലിറങ്ങി തിരച്ചില്‍നടത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. പാന്റും ഷര്‍ട്ടും കുളത്തിന്റെ കരയില്‍ അഴിച്ചുവെച്ചാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. അവധിദിവസങ്ങളില്‍ ഇവര്‍ ഇതേകുളത്തില്‍ കുളിക്കാനെത്താറുണ്ടെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.
ശനിയാഴ്ച അവധി ദിവസമായതിനാലാണ് ഇവര്‍ കുളത്തില്‍ കുളിക്കാന്‍ പോയത്. 40 അടിയോളം താഴ്ചയുള്ള കുളത്തില്‍ മഴക്കാലമായതിനാല്‍ നിറയെ വെള്ളമുണ്ടായിരുന്നു. രണ്ടുവീട്ടുകാര്‍ക്കും നഷ്ടപ്പെട്ടത് ഏക ആണ്‍തരിയെയാണ്. മരണവിവരമറിഞ്ഞ് ഇവരുടെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധിപേരാണ് സംഭവസ്ഥലത്തും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായി എത്തിയത്.
ബേക്കല്‍ എസ്.ഐ. ആദം ഖാന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഇണപിരിയാത്ത കൂട്ടുകാരുടെ ആഗസ്മികമായ മരണം നാടിനെ നടുക്കിയിരിക്കുകയാണ്.
Related News:
ഉദുമ മുക്കുന്നോത്ത് 2 വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Udma, Kasaragod, Kerala, Drown, Students, Friends, Plus One Students, Akshai, Sumod.
Advertisement: