Achievement | അഴിമതിക്കെതിരെ മാസ് അഭിനയം; മോണോ ആക്ടില്‍ അക്ഷത് നിറഞ്ഞാടി ഒന്നാമതെത്തി
● മോണോ ആക്ടില്‍ എ ഗ്രേഡ് ഓടെ ഒന്നാമതെത്തി.
● വോടര്‍മാരും ശക്തമായി തന്നെ പ്രതികരിക്കണം.
● സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത് ആദ്യം.
ഉദിനൂര്‍: (KasargodVartha) 'പഞ്ചവടി പാലം ഇനി വേണ്ടെന്ന' സന്ദേശം നല്‍കി അഴിമതിക്കെതിരെ മാസ് അഭിനയം കാഴ്ചവെച്ച് ചെറുവത്തൂര്‍ കുട്ടമത്ത് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അക്ഷത് ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡ് ഓടെ ഒന്നാമതെത്തി.
ഭരണകൂടവും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ഓരോ പദ്ധതിയിലും അഴിമതി നടത്തി തടിച്ച് കൊഴുക്കുമ്പോള്‍ ഓരോ വോടര്‍മാരും ശക്തമായി തന്നെ പ്രതികരിക്കണമെന്ന സന്ദേശമാണ് അക്ഷയ് മോണോ ആക്ടില്‍ അവതരിപ്പിച്ച 'കാതോരന്‍' എന്ന കഥാപത്രം വിളിച്ചു പറയുന്നത്.
മൂന്നു വര്‍ഷമായി കലോത്സവ വേദിയിലെ നിറസാന്നിധ്യമായ അക്ഷയ് ഇത് ആദ്യമായാണ് സംസ്ഥാന കലോത്സവത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടുന്നത്. നീലേശ്വരത്തെ ശശിമാഷുടെ കീഴിലാണ് മോണോ ആക്ട് പരിശീലനം നേടിയത്. ചെറുവത്തൂര്‍ കാരിയിലെ ബീഡി തൊഴിലാളി വേണു-സുചിത ദമ്പതികളുടെ മകനാണ് ഈ അഭിനയപ്രതിഭ.
#monoact, #schoolcompetition, #Kerala, #anticorruption, #youth, #socialawareness