ആദിവാസി ക്ഷേമസമിതി കലക്ടറ്റേറിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
Sep 7, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2015) വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ കലക്ടറ്റേറിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പട്ടികവര്‍ഗക്കാരുടെ വായ്പ എഴുതിത്തള്ളുക, ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കുക, പട്ടികവര്‍ഗ കോളനിയില്‍ സമഗ്ര വികസനം നടപ്പാക്കുക, പട്ടികവര്‍ഗ ജനസംഖ്യയ്ക്ക് ആനുപാതികമായി ഫണ്ട് അനുവദിക്കുക, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ പട്ടികവര്‍ഗക്കാരെ നിയമിക്കുക, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം വര്‍ധിപ്പിക്കുക, മെസ് ഫീസ് വര്‍ധിപ്പിക്കുക, പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുക, സൗജന്യചികിത്സ അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
സിപിഎം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാപ്രസിഡണ്ട് പി കുഞ്ഞിരാമന്‍ അധ്യക്ഷനായി. സി കുഞ്ഞിക്കണ്ണന്‍, ബി കൃഷ്ണനായ്ക്, എം.സി മാധവന്‍, പുഷ്പ, കെ ശ്രീധരന്‍, ഇ ബാബു ബേഡകം എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ സ്വാഗതവും ഒയഎം മുകുന്ദന്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, March, Collectorate, Tribal, Inauguration.