city-gold-ad-for-blogger

സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് രാജ് കൊറോണയേക്കാള്‍ ഭീകരം: എ കെ എം അഷ്‌റഫ്

മഞ്ചേശ്വരം:  (www.kasargodvartha.com 05.04.2020) സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് രാജ് കൊറോണയേക്കാള്‍ ഭീകരമാണെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ മുസ്ലിം യൂത്ത് ലീഗ് നേതാവ് എ കെ എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസിന്റെ ഭീതിയില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് വ്യതസ്തമായ സേവനങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തകരാണ് മുന്നോട്ട് വന്നു പ്രവര്‍ത്തിക്കുന്നത്. പക്ഷേ മഞ്ചേശ്വരത്തിന്റെ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകരോട് കൊടും ക്രിമിനലുകളോട് എന്ന പോലെയാണ് പോലീസ് പെരുമാറുന്നതെന്ന് അഷ്‌റഫ് ആരോപിച്ചു.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് രാജ് കൊറോണയേക്കാള്‍ ഭീകരം: എ കെ എം അഷ്‌റഫ്

ദിവസങ്ങളോളമായി ഉപ്പള കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം നല്‍കി മാതൃക പ്രവര്‍ത്തനം നടത്തി വന്നിരുന്ന കൂട്ടായ്മയിലെ അബ്ദുല്ല ആരിഫ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകനെ പോലീസ് പിടി കൂടുകയും അപമാനിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് രാപ്പകല്‍ എന്നില്ലാതെ കഠിന പ്രയത്‌നം ചെയ്ത് കൊണ്ടിരിക്കുന്ന ഫാറൂഖ് ചെക്ക് പോസ്റ്റ് എന്ന ചെറുപ്പക്കാരന്‍ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനായി ആവശ്യമായ അച്ചാറുമായി വരുമ്പോള്‍ ഹൊസങ്കടിയില്‍ വെച്ച് പോലീസ് പിടികൂടി ലാത്തി കൊണ്ട് അടിക്കുകയും  നടുറോഡില്‍ അപമാനിക്കുകയുമാണ് ചെയ്തത്.

കര്‍ണാടകയുടെ ധാര്‍ഷ്ട്യം കാരണം ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്ന മഞ്ചേശ്വരത്തെയും കുഞ്ചത്തൂരിലെയും പാവങ്ങള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുകയും അടിയന്തിര ആതുര സേവന സഹായങ്ങളും ചെയ്തു വരുന്ന ഇല്ല്യാസ് തുമിനാട് എന്ന സന്നദ്ധ പ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്തു. ഇങ്ങനെ വലിയ രീതിയിലുള്ള കയ്‌പേറിയ അനുഭവങ്ങളാണ് വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്. നാട്ടില്‍ എന്ത് അപകടങ്ങളും ദുരിതങ്ങളും ഉണ്ടാവുമ്പോള്‍ കൈമെയ് മറന്ന് സേവന സന്നദ്ധരാകുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രാജ് നടപ്പിലാക്കുമ്പോള്‍ അത് വലിയ നന്മയാണ് ഇല്ലാതാക്കുന്നതെന്നും എ കെ എം അഷ്‌റഫ് കുറ്റപ്പെടുത്തി.

കൊറോണ ഭീഷണിയുടെ തുടക്കം മുതല്‍ തന്നെ സര്‍ക്കാറിന്റെയും മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്റെയും ആഹ്വാന പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളുടെ കൂട്ടായ നേതൃത്വത്തില്‍ സജീവമായ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ പോലീസ് ഇങ്ങനെയാണ് നേരിടുന്നത് എങ്കില്‍ ഞങ്ങള്‍ വീട്ടില്‍ ഇരിക്കുകയും ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ നേടി കൊടുക്കുന്നതിനു പോലീസ് തന്നെ രംഗത്ത് ഇറങ്ങേണ്ടിയും വരും. ഇത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കായിരിക്കും നയിക്കുക. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ആവശ്യമായ നടപടികള്‍ കൈകൊണ്ട് സന്നദ്ധ പ്രവത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും എ കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു.


Keywords:  Manjeshwaram, Kasaragod, Kerala, News, Corona, Youth League, Police, Attack, AKM Ashraf against Police attack

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia