എ.കെ.ഡി.എ ഭവന്‍ ഉദ്ഘാടനം 23ന്
Sep 21, 2012, 17:21 IST
കാസര്‍കോട്: വിതരണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ജില്ലാ ആസ്ഥാന മന്ദിരം എ.കെ.ഡി.എ ഭവന്റെ ഉദ്ഘാടനം സെപ്തംബര്‍ 23ന് രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് ശ്യാമപ്രസാദ് മേനോന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടര പതിറ്റാണ്ടു കാലമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ഡി.എ 30 ലക്ഷത്തില്‍ പരം രൂപ ചിലവഴിച്ചാണ് ബാങ്ക് റോഡില്‍ ആധുനിക രീതിയിലുള്ള ഓഫീസ്, പ്രസിഡന്റ് ചേമ്പര്‍, കോണ്‍ഫറണ്‍സ് ഹാള്‍ എന്നിവ ഒരുക്കിയിരിക്കുന്നത്. 40 പേര്‍ക്ക് ഇരിക്കാവുന്ന എസി മിനി കോണ്‍ഫറണ്‍സ് ഹാള്‍ പുറത്തുള്ളവര്‍ക്കും യോഗങ്ങള്‍ ചേരുന്നതിന് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കര അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കോണ്‍ഫറന്‍സ് ഹാളും, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഓഫീസിന്റേയും, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെറീഫ് പ്രസിഡന്റ് ചേമ്പറിന്റേയും ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി എബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എന്‍.എം സുബൈര്‍, മേഖലാ പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി.യൂസഫ് ഹാജി, എ.കെ.ഡി.എ സംസ്ഥാന ട്രഷറര്‍ ബാബു കുന്നോത്ത്, രക്ഷാധികാരി പൈക്ക അബ്ദുല്ല കുഞ്ഞി, എ.കെ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍, പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് ചന്ദ്രന്‍, വില്‍പന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ലാലപ്പന്‍, എ.കെ.ഡി.എ യൂത്ത് വിങ്ങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, എ.കെ.ഡി.എ യൂത്ത് വിങ്ങ് ജനറല്‍ സെക്രട്ടറി ശശിധരന്‍.ജി.എസ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. ചടങ്ങിന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ തച്ചങ്ങാട് സ്വാഗതവും ട്രഷറര്‍ രാജേഷ് കാമത്ത് നന്ദിയും പറയും.
ചടങ്ങില്‍ എ.കെ.ഡി.എ ജില്ലാ സ്ഥാപക നേതാക്കളേയും ജില്ലയിലെ ആദ്യകാല വിതരണ വ്യാപാരികളേയും ആദരിക്കും. ഓഫീസ് ഉദ്ഘാടനത്തോടു കൂടി എ.കെ.ഡി.എയുടെ പ്രവര്‍ത്തനം സാമൂഹ്യ സേവന രംഗത്തേക്ക് കൂടി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തികച്ചും നിരാലംബരും, നിര്‍ധനരുമായ രോഗികളെ കണ്ടെത്തി ചികിത്സയ്ക്ക് സാമ്പത്തികമായി സഹായിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും.
പത്രസമ്മേളനത്തില്‍ എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കര, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ സി.എച്ച്, രക്ഷാധികാരി പൈക്ക അബ്ദുല്ല കുഞ്ഞി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍, ജില്ലാ ഭാരവാഹികളായ മുനീര്‍ ബിസ്മില്ല, ശശിധരന്‍.ജി.എസ്, കെ.ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Distribution Association, AKDA Bhavan, Inauguration, Kasaragod