city-gold-ad-for-blogger

കെ എം അഹ്‌മദ് സ്മാരക മാധ്യമ അവാർഡ് എ കെ ശ്രീജിത്തിന്; കെ കൃഷ്ണൻ സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു

AK Sreejith senior reporter winning KM Ahmed memorial award
Photo: Special Arrangement

● 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
● ജനുവരി 20-ന് കാസർകോട് പ്രസ് ക്ലബ്ബിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.
● മലബാർ ജില്ലകളിലെ റിപ്പോർട്ടർമാർക്ക് ജനുവരി 16 വരെ അപേക്ഷിക്കാം.
● പത്ത് മാസത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച പ്രാദേശിക റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.

കാസർകോട്: (KasargodVartha) മാതൃഭൂമി ബ്യൂറോ ചീഫും ദീർഘകാലം പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്ന കെ എം അഹ്‌മദിന്റെ സ്മരണയ്ക്കായി കാസർകോട് പ്രസ് ക്ലബ്ബും കെ എം അഹ്‌മദ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന മാധ്യമ അവാർഡ് പ്രഖ്യാപിച്ചു. മാതൃഭൂമി കണ്ണൂർ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ കെ ശ്രീജിത്താണ് പുരസ്കാരത്തിന് അർഹനായത്. ആറളത്തെ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട 'മരണത്തിലേക്കുള്ള പട്ടയം' എന്ന റിപ്പോർട്ടിനാണ് അവാർഡ്.

ഇത്തവണ മികച്ച റൂറൽ റിപ്പോർട്ടാണ് അവാർഡിനായി പരിഗണിച്ചത്. കേരള കൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററും മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടറുമായ എസ് രാധാകൃഷ്ണൻ, ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ എം ഒ വർഗീസ്, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. 15,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് വരുന്ന ജനുവരി 20-ന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശിയാണ് എ കെ ശ്രീജിത്ത്. റൂറൽ റിപ്പോർട്ടിംഗിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലൻസ് അവാർഡ്, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പ്രത്യേക ജൂറി പുരസ്കാരം എന്നിവ ഇതിനകം അദ്ദേഹം നേടിയിട്ടുണ്ട്.

കെ കൃഷ്ണൻ സ്മാരക മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു

കാസർകോട്: പ്രസ് ക്ലബ് മുൻ സെക്രട്ടറി കെ കൃഷ്ണന്റെ സ്മരണയ്ക്കായി മികച്ച പ്രാദേശിക പത്രപ്രവർത്തകർക്ക് പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർ ജില്ലകളിലെ ലേഖകർക്ക് എൻട്രികൾ അയക്കാവുന്നതാണ്.

2025 ഫെബ്രുവരി മുതൽ 2025 ഡിസംബർ 31 വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. എൻട്രികളുടെ ഒരു ഒറിജിനലും മൂന്ന് പകർപ്പുകളും സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതം ജനുവരി 16-നകം സമർപ്പിക്കണം.

സെക്രട്ടറി, കാസർകോട് പ്രസ് ക്ലബ്, സർവീസ് സഹകരണ ബാങ്കിന് സമീപം, പുതിയ ബസ് സ്റ്റാൻഡ്, കാസർകോട്, 671121 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9446937037, 9447060138 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഈ വാർത്ത പങ്കുവെക്കൂ. 

Article Summary: AK Sreejith won the KM Ahmed Media Award, and Kasaragod Press Club invited entries for the K Krishnan Media Award.

#MediaAward #KasaragodPressClub #Journalism #KeralaNews #RuralReporting #AKSreejith

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia