അജ്മലിന്റെ ദുരൂഹ മരണം; വിതുമ്പലോടെ കുടുംബം ഉമ്മന്‍ചാണ്ടിക്ക് മുന്നിലെത്തി നിവേദനം നല്‍കി
May 2, 2018, 13:12 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2018) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ചെമ്മനാട് കൊമ്പനടുക്കത്തെ അജ്മലിന്റെ മരണം സംബന്ധിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും കുടുംബാംഗങ്ങളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. അജ്മലിന്റെ പിതാവ് ടി. അറബി, മാതാവ് ഖദീജ, സഹോദരങ്ങളായ റഷീദ, റാബിയ, ഹസീന, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് എന്നിവരും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ടി അഹ് മദലി, ഭാരവാഹികളായ മന്‍സൂര്‍ കുരിക്കള്‍, അബൂബക്കര്‍ സിദ്ദീഖ്, ഹാഫിസ് ചെമ്മനാട്, ഷഫീഖ് നസറുല്ല എന്നിവരും ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തിയ ഉമ്മന്‍ചാണ്ടിയെ കുടുംബവും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സന്ദര്‍ശിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ മകന്റെ മരണത്തില്‍ മനംനൊന്ത മാതാവ് വിതുമ്പി. ശക്തമായ അന്വേഷണത്തിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉമ്മന്‍ ചാണ്ടി കുടുംബത്തിന് ഉറപ്പുനല്‍കി.
Related News:
അജ്മലിന്റെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേറുന്നു, ഗ്രാമസഭ പ്രമേയം പാസാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോ ദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Chemnad, Oommen Chandy, Kombanadukkam, Alichery, Family, Guest House Kasaragod, Ajmal's death; Family submit memorandum to Oommen Chandy.