അജാസ് സമ്മാനിച്ച കാലിഗ്രാഫിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത്
Aug 31, 2014, 15:05 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 31.08.2014) പ്രമുഖരുടെ കാലിഗ്രഫി ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനായ മൊഗ്രാല്‍ പുത്തൂരിലെ അജാസിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിനന്ദനക്കത്ത്. ജൂലൈ 18ന് കാസര്‍കോട് എല്‍.ബി.എസ്. കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അജാസ്, മുഖ്യമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ കാലിഗ്രഫി ചിത്രം സമ്മാനിച്ചിരുന്നു. ഇത് ഏറെ ഇഷ്ടപ്പെട്ട മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്ന് തന്റെ ലെറ്റര്‍ പാഡിലാണ് അജാസിനു അഭിനന്ദനക്കത്ത് അയച്ചത്.
'കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് സന്ദര്‍ശന വേളയില്‍ എനിക്കു കിട്ടിയ ഉപഹാരം വളരെ മനോഹരമായിരുന്നു. അറബിക് അക്ഷരങ്ങള്‍ കൊണ്ടുള്ള ആ ചിത്രം വരച്ച അജാസിനു തുടര്‍ന്നും മികച്ച കലാ രൂപങ്ങള്‍ സൃഷ്ടിക്കാനാകട്ടെ' എന്നാണ് കത്തിലെ ഉള്ളടക്കം.
മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ തന്റെ വളര്‍ച്ചക്ക് ഏറെ സഹായകമാകുമെന്ന് അജാസ് പറഞ്ഞു. എല്‍.ബി.എസ്.കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അജാസ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിനും എച്ച്.എ.എല്‍. ജനറല്‍ മാനേജര്‍ രാമകൃഷ്ണ എന്നിവര്‍ക്കും അന്ന് കാലിഗ്രഫി ചിത്രം സമ്മാനിച്ചിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ വലിയവളപ്പിലെ പരേതനായ ബി.എം.അബ്ദുര്‍ റഹ്മാന്‍ - റഷീദ ദമ്പതികളുടെ മകനാണ് അജാസ്. അബ്‌നാസ്, അനസ്, അഖ്‌നാസ്, അഹ്ബാസ്, ഹന ഫാത്വിമ, അല്‍യാഷ തുടങ്ങിയവര്‍ സഹോദരങ്ങളാണ്.
നേരത്തേ ഗാന്ധിജി, എ.പി.ജെ.അബ്ദുല്‍ കലാം, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ബാഫഖി തങ്ങള്‍, സി.വി. രാമന്‍, ഖത്തര്‍ ഷേയ്ഖ് അഹമ്മദ് ബിന്‍ ഖലീഫ അല്‍താനി തുടങ്ങിയവരുടെ കാലിഗ്രഫികള്‍ വരക്കുകയും പ്രദര്‍ശനത്തിനു വെക്കുകയും ചെയ്തിരുന്നു.
കുന്നില്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം ജോ. സെക്രട്ടറി, എം.എസ്.എഫ്. പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന അജാസ് അറബി അക്ഷരങ്ങള്‍ കൊണ്ടു ചിത്രം വരക്കുന്നതില്‍ അതിശയിപ്പിക്കുന്ന കഴിവാണ് പ്രകടിപ്പിക്കുന്നത്. പഠന രംഗത്തും മികവു കാട്ടുന്നുണ്ട്.
അജാസ് വി.എ.യെ കുന്നില്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം പ്രവര്‍ത്തക സമിതി അഭിനന്ദിച്ചു. കെ.എച്ച്. ഇഖ്ബാല്‍ ഹാജി അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പെരുമ്പട്ട, മാഹിന്‍ കുന്നില്‍, അന്‍സാഫ് എടച്ചേരി, കെ.ബി. അഷ്‌റഫ്, സി.എം. ഉസ്മാന്‍, പി.എ. അബ്ബാസ്, ബി.ഐ. സിദ്ദീഖ്, അജാസ്.വി.എ. തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Mogral puthur, kasaragod, Kerala, College, Oommen Chandy, Minister, Felicitation, Kunnil, Ajas, CM, Minister.
Advertisement: