അജാനൂര്‍ നിലനിര്‍ത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കുമെന്ന് സിപിഎം
Nov 3, 2015, 13:00 IST
അജാനൂര്‍: (www.kasargodvartha.com 03/11/2015) അജാനൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താനാകുമെന്ന് യുഡിഎഫ്. കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കുമെന്ന് സിപിഎം. പഞ്ചായത്തില്‍ 12 സീറ്റ് നേടി വലിയ ഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് സാധിക്കുമെന്ന് യു ഡി എഫ് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ലീഗ് മണ്ഡലം പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്ത് പറഞ്ഞു. എന്നാല്‍ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനാകുമെന്ന് എല്‍ ഡി എഫ് അജാനൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും സി പി എം ഏരിയാ കമ്മിറ്റി അംഗവുമായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
12 സീറ്റിനു പുറമെ സി പി എം പ്രതീക്ഷയര്‍പ്പിച്ച നാല് സി പി എം സീറ്റുകളും ബി ജെ പിയുടെ ഒരു സീറ്റും പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍.
12 സീറ്റിനു പുറമെ സി പി എം പ്രതീക്ഷയര്‍പ്പിച്ച നാല് സി പി എം സീറ്റുകളും ബി ജെ പിയുടെ ഒരു സീറ്റും പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍.
Keywords: Ajanur, kasaragod, CPM, UDF, Election-2015, Ajanur panchayath: expectations of both fronts.