Protest March | കാസർകോട് ജില്ലയോടുള്ള റെയിൽവേ അവഗണന: എഐവൈഎഫ് പ്രക്ഷോഭ യാത്ര നടത്തുന്നു
● ജനുവരി അഞ്ച്, ആറ് തീയതികളിൽ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെയാണ് യാത്ര.
● ജനുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്ക് കാസർകോട് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
കാസർകോട്: (KasargodVartha) റെയിൽവേ കാസർകോട് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ എ.ഐ.വൈ.എഫ്. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നു.
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടി സർവീസുകൾ മംഗലാപുരത്തേക്ക് നീട്ടുക, കോഴിക്കോട്-മംഗലാപുരം റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കുക, നിർദ്ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കുക, റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ പുതിയ രാത്രികാല തീവണ്ടി അനുവദിക്കുക, തിരക്ക് കൂടുതലുള്ള ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ആവശ്യങ്ങൾ.
ജനുവരി അഞ്ച്, ആറ് തീയതികളിൽ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെയാണ് യാത്ര. ജനുവരി അഞ്ചിന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം. ശ്രീജിത്താണ് ജാഥാ ലീഡർ. ജില്ലാ പ്രസിഡന്റ് അജിത് എം.സി. ഡയറക്ടറും ധനീഷ് ബിരിക്കുളം ഡെപ്യൂട്ടി ലീഡറുമാണ്. സുനിൽകുമാർ കാസർകോട്, പ്രഭിജിത്ത്, പ്രകാശൻ പള്ളിക്കാപ്പിൽ, ദിലീഷ് കെ.വി., ശ്രീജിത്ത് കുറ്റിക്കോൽ എന്നിവരാണ് ജാഥാംഗങ്ങൾ.
ജനുവരി ആറിന് രാവിലെ ഒൻപത് മണിക്ക് നീലേശ്വരത്തും 11 മണിക്ക് കാഞ്ഞങ്ങാടും മൂന്ന് മണിക്ക് മഞ്ചേശ്വരത്തും സ്വീകരണം നൽകും.
ജനുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്ക് കാസർകോട് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
#KasaragodProtest #RailwayIssues #AIYF#KasaragodMarch #MEMUService #KeralaProtest