city-gold-ad-for-blogger

എ ഐ വൈ എഫ് കളക്‌ട്രേറ്റ് മാര്‍ച്ച് ഞായറാഴ്ച

എ ഐ വൈ എഫ് കളക്‌ട്രേറ്റ് മാര്‍ച്ച് ഞായറാഴ്ച
കാസര്‍കോട്: യു ഡി എഫ് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ ഐ വൈ എഫ് നേതൃത്വത്തില്‍ 30ന് കാസര്‍കോട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. തസ്തിക വെട്ടിക്കുറച്ചും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചും നിയമന നിരോധനത്തിലൂടെയും യുവജനങ്ങളെ വഞ്ചിക്കുന്ന നയം യു ഡി എഫ് സര്‍ക്കാര്‍ തുടരുകയാണ്.

വിലക്കയറ്റം തടയാന്‍ യാതൊരു നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ പൊതുവിതരണ മേഖല തകര്‍ക്കുന്ന സമീപനത്തിലൂടെ അങ്ങേയറ്റം ജനവിരുദ്ധരായിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനവികാരം ഉണര്‍ത്താന്‍ എ ഐ വൈ എഫ് മുന്‍കൈയെടുക്കും. കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്ന് രാവിലെ 10 മണിക്ക് മാര്‍ച്ച് ആരംഭിക്കും. കളക്‌ട്രേറ്റ് പടിക്കല്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.



Keywords: Kasaragod, AIYF, Collectorate, March   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia