city-gold-ad-for-blogger

ഐവ സില്‍ക്സ് വ്യാഴാഴ്ച ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 29.03.2017) കാസര്‍കോടിന്റെ വസ്ത്ര സങ്കല്‍പങ്ങളുടെ പര്യായമായി മാറിയ ഐവ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ഐവ സില്‍ക്സ് ഷോറൂം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മലയാള സിനിമാ താരം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും. ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം സുലൈമാന്‍ ഹാജി അധ്യക്ഷത വഹിക്കും.

ചൂരിദാര്‍ സെക്ഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും, സാരി സെക്ഷന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയും, ഡിസൈനര്‍ സ്റ്റുഡിയോ നഗരസഭാ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ്മ ഇബ്രാഹിം, കിഡ്സ് സെക്ഷന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശ്, ജെന്റ്സ് ഗാലറി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫും ഉദ്ഘാടനം ചെയ്യും.

ഐവ സില്‍ക്സ് വ്യാഴാഴ്ച ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും

നാങ്കി മെമോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എം മുഹമ്മദലി ആദ്യവില്പ ന നിര്‍വ്വഹിക്കുമെന്നും ഐവ ഗ്രൂപ്പ് ഡയറക്ടര്‍മാരായ അഷറഫ് ഐവ, ഷമീര്‍ ഐവ, തസ്ലീം ഐവ, ഇവന്റ് ഡയറക്ടര്‍ ഷാഫി എ നെല്ലിക്കുന്ന് എന്നിവര്‍ അറിയിച്ചു.

20 വര്‍ഷം മുമ്പ് കാസര്‍കോട് ബസ് സ്റ്റാന്റ് ക്രോസ്സ് റോഡില്‍ തുടങ്ങിയ ഐവാ ഗ്രൂപ്പിന് കീഴില്‍ നിലവില്‍ ക്രോസ്സ് റോഡ് രണ്ടും, കാഞ്ഞങ്ങാടും, മംഗളൂരുവിലും മെഗാ ഷോറൂമുകളുമുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ 20000 സ്‌ക്വയര്‍ ഫീറ്റില്‍ അതിവിശാലമായ അഞ്ചാമത് ഷോറൂമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കുടുംബത്തിലെല്ലാവര്‍ക്കും എല്ലാതരം ബഡ്ജറ്റിലുമൊതുങ്ങുന്ന ആധുനിക ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നൂറില്‍ പരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യവുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Inauguration, N.A.Nellikunnu, K.Kunhiraman MLA, Sale, Vehicles, Aiwa silks, Fahad Fasil, New bus stand, 5th showroom, Parking facility, Aiwa Silks inauguration on Thursday by Fahad Fazil.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia