ജീവനക്കാരനെ സ്ഥലമാറ്റി; എ ഐ ടി യു സി ഫിനാന്‍സ് സ്ഥാപനത്തിലേക്ക് ധര്‍ണ്ണ നടത്തി
Jul 10, 2012, 14:56 IST
ഉപ്പള: മണപ്പുറം ഫിനാന്‍സിലെ ഉപ്പള ബ്രാഞ്ചിലെ ജീവനക്കാരെ അന്യായമായി ചെന്നൈയിലേക്ക് സ്ഥലം മാറ്റിയ മാനേജ്‌മെന്റിന്റെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് എംപ്ലോയിസ് യൂണിയന്‍( എ ഐ ടി യു സി) നേതൃത്വത്തില്‍ ഉപ്പള ബ്രാഞ്ചിന് മുമ്പില്‍ ധര്‍ണ നടത്തി ധര്‍ണ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഫിനാന്‍സിലെ ഉപ്പള ബ്രാഞ്ചിലെ ദീപേഷ് എന്ന ജീവനക്കാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ദീപേഷ് ചിക്കന്‍ഫോക്‌സ് പിടിപെട്ട് ചികിത്സയിലാവുകയും രോഗം ഭേദപ്പെട്ടപ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ ചെയര്‍മാന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഫോണ്‍ മുഖാന്തരം ചെന്നൈയിലേക്ക് പോയി ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
മാനേജ്‌മെന്റിന്റെ ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാടത്ത സ്വഭാവത്തിനെതിരെ സമരം ശക്തമാക്കുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്‍ പറഞ്ഞു. കെ വി മനോജന്‍ അധ്യക്ഷത വഹിച്ചു. എം സജ്ഞീവ ഷെട്ടി, നാരായണ കുമ്പള എന്നിവര്‍ സംസാരിച്ചു. ഏ ദാമോദരന്‍ സ്വാഗതം പറഞ്ഞു. കൈക്കമ്പത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് ദയാകര്‍ മാട, സി സാജന്‍, പ്രമോദ് എം സി, ദീപേഷ് ബി, ജിദേഷ് പി, ദിദീഷ് പി നേതൃത്വം നല്‍കി.

Keywords: AITUC, Dharna, Uppala, Kasaragod