city-gold-ad-for-blogger

വിമാനത്തില്‍ യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചു; എയര്‍ ഇന്ത്യയ്ക്ക് കാസര്‍കോട്ട് നിന്നും എട്ടിന്റെ പണികിട്ടി

കാസര്‍കോട്: (www.kasargodvartha.com 13/06/2015) സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിക്കപ്പെട്ട രണ്ട് യുവാക്കള്‍ക്ക് 1,56,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ചെറുവത്തൂര്‍ കൈതക്കാട് എല്‍.കെ.സി. ഹൗസില്‍ എല്‍.എ. ഖാദറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞിയുടേയും കണ്ണൂര്‍ മാട്ടൂല്‍ ക്രസന്റ് വര്‍ക് ഷോപ്പിന് സമീപത്തെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അബ്ദുര്‍ റഷീദിന്റേയും പരാതിയിലാണ് വിധിയുണ്ടായത്.

സീറ്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയും എന്നാല്‍ അവസാന നിമിഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ടിക്കറ്റ് നിഷേധിക്കുകയും ചെയ്ത എയര്‍ ഇന്ത്യ കമ്പനിക്കെതിരെയാണ് കോടതിയുടെ വിധിയുണ്ടായത്. 2012 മെയ് 10നാണ് മുംബൈയില്‍ നിന്നും സുഹൃത്തുക്കളായ ഇരുവരും മംഗളൂരുവിലേക്ക് യാത്രതിരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ചെക്കിങ്ങിന് ശേഷം വിമാനത്തില്‍കയറാന്‍ പോകുമ്പോഴാണ് ഇവരുടെ ടിക്കറ്റ് ക്യാന്‍സലായതായും മറ്റു രണ്ട് പേര്‍ക്ക് സീറ്റ് നല്‍കിയതായും അറിയിച്ചത്.

75,000 രൂപ വീതമാണ് രണ്ടുപേര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടത്. കൂടാതെ കോടതി ചിലവായി 3,000 രൂപ വീതവും പരാതിക്കാര്‍ക്ക് കോടതി ചിലവായി 30 ദിവസത്തിനകം നല്‍കണമെന്നും ഫോറം പ്രസിഡന്റ് പി. രമാദേവി, മെമ്പര്‍ മാരായ കെ.ജി. ബീന, എം. സമുവല്‍ എന്നിവര്‍ അടങ്ങിയ പാനല്‍ വിധിച്ചു. പരാതിക്കാര്‍ക്ക് വേണ്ടി ഷാജിദ് കമ്മാടം ഹാജരായി.

വിമാനത്തില്‍ യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചു; എയര്‍ ഇന്ത്യയ്ക്ക് കാസര്‍കോട്ട് നിന്നും എട്ടിന്റെ പണികിട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia