എയിംസ് മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവായ വിദ്യാര്‍ത്ഥിനിക്ക് ജന്മനാടിന്റെ അനുമോദനം
Aug 12, 2017, 12:53 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2017) എയിംസ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 361 -ാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിനിക്ക് ജന്മാനാടിന്റെ അനുമോദനം. തളങ്കര പടിഞ്ഞാര്‍ കുന്നിലിലെ സുലൈഖയെയാണ് ജന്മനാട് അനുമോദിച്ചത്. തളങ്കര വെസ്റ്റ് ഹില്‍ കൂട്ടായ്മയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. സമസ്ത മദ്രസ പൊതു പരീക്ഷയില്‍ ഏഴാം തരത്തില്‍ സംസ്ഥാന തലത്തില്‍ നാലാം റാങ്ക് നേടിയ അദ്‌നാന്‍ അബ്ദുല്ല ഹബീബിനേയും, അഞ്ചാം തരത്തില്‍ തളങ്കര റൈഞ്ച് തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഹലീമത്ത് നദാ ജമാലിനേയും ചടങ്ങില്‍ അനുമോദിച്ചു.
നാടിന്നഭിമാനമായ റാങ്ക് ജേതാക്കളേയും, എസ്.എസ്.എല്‍.സി- പ്ലസ് ടു- സമസ്ത മദ്രസ പൊതു പരീക്ഷ വിജയികളേയും ചടങ്ങില്‍ അനുമോദിച്ചു. വിജയികള്‍ക്ക് സ്വര്‍ണ മെഡലും ക്യാഷ് അവാര്‍ഡുകളും നല്‍കി. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി. പ്രേമരാജ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു.
മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. റാങ്ക് ജേതാക്കള്‍ക്കുള്ള പുരസ്‌കാരവും സ്വര്‍ണ മെഡലും ഡി.വൈ.എസ്.പി. പ്രേമരാജ്, യഹ് യ തളങ്കര, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി എന്നിവര്‍ നല്‍കി. എസ്.എസ്.എല്‍.സി- പ്ലസ് ടു- സമസ്ത മദ്രസ പൊതു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. മറ്റു വിജയികളേയും ചടങ്ങില്‍ അനുമോദിച്ചു.
അഡ്വ. വി.എം. മുനീര്‍, ഷംസുദ്ദീന്‍ മൗലവി, അഫ്‌സല്‍ സഅദി, യു.എ.ഇ. വെല്‍ഫെയര്‍ പ്രതിനിധികളായ ബഷീര്‍ കല, ആസിഫ് ഇഖ്ബാല്‍, ജമാഅത്ത് പ്രസിഡണ്ട് ഹബീബ് ഹാജി, ഷാഫി ഉഡുപ്പി, എം.എം.എച്ച്.എം ഖത്തര്‍ പ്രതിനിധി കെ.എം ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുജീബ് തളങ്കര സ്വാഗതവും ഷംസുദ്ദീന്‍ തായല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Felicitated, Yahya-Thalangara, Thalangara, Aiims Medical Entrance rank holder felicitated