എയിംസ് കാസര്‍കോട്ട് അനുവദിച്ചുകിട്ടാന്‍ ബഹുജന കണ്‍വെന്‍ഷന്‍ 21 ന്, കൂടംകുളം ആണവ വിരുദ്ധ പോരാട്ട നേതാവ് എസ് പി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും
Jul 17, 2018, 21:21 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2018) കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച എയിംസ് ജില്ലയില്‍ അനുവദിച്ചു കിട്ടുന്നതിനായി ജനകീയ കൂട്ടായ്മ രുപീകരിക്കുന്നതിനായുള്ള ബഹുജന കണ്‍വെന്‍ഷന്‍ 21 ന് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യ സംഘടനാ ഭാരവാഹികളും പങ്കെടുക്കുന്ന ജനകീയ കണ്‍വെന്‍ഷന്‍ രാവിലെ പത്തിന് കൂടംകുളം ആണവ വിരുദ്ധ പോരാട്ട നേതാവ് എസ് പി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും.
എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്തു കാസര്‍കോട് തന്നെ എയിംസ് സ്ഥാപിച്ചു കിട്ടുന്നതിനായി കണ്‍വെന്‍ഷന്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും. ജില്ലയിലെ എല്ലാവിഭാഗം ജനങ്ങളെയും സംഘടനകളെയും ഉള്‍പ്പെടുത്തി ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും ചികിത്സ തേടി പോകേണ്ട സാഹചര്യം ഒഴിവാക്കപ്പെടണം. കാസര്‍കോടിന്റെ രോഗാതുരതയെ കുറിച്ച് കൃത്യമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തി ഭാവി തലമുറക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ എയിംസ് പോലുള്ള ഉന്നത സ്ഥാപനം കാസര്‍കോട് തന്നെ സ്ഥാപികേണ്ടതുണ്ട്. ഇതിനായി ഏകസ്വരത്തിലുള്ള ശബ്ദം ഉയരണം. കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ 12,000 ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ നിന്ന് 350 ഏക്കര്‍ സ്ഥലം മാത്രമാണ് കേന്ദ്രസര്‍വ്വകലാശാലക്ക് നല്‍കിയത്. എയിംസ് സ്ഥാപിക്കാന്‍ നമ്മുടെ കയ്യില്‍ ഭൂമിയുണ്ട് എന്ന് വിളിച്ചുപറയാനുള്ള ആര്‍ജവം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കാണിക്കണം.
ഭൗതിക സാഹചര്യവും വിഭവങ്ങളും ധാരാളമായുള്ള കാസര്‍കോട് ജില്ല, നിരവധി മെഡിക്കല്‍ കോളജുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയേക്കാള്‍ എയിംസ് സ്ഥാപിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ജനകീയ മുന്നണി പ്രസിഡണ്ട് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നാരായണന്‍ പേരിയ, കെ ചന്ദ്രാവതി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ ശാന്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Press meet, Endosulfan, Convention, Protest, AIIMS Mass convention on 21st