city-gold-ad-for-blogger

എയിംസ് കാസർകോട്: അവഗണനയിൽ പ്രതിഷേധിച്ച് കഴുതയുമായി പദയാത്ര തുടങ്ങി

Protesters marching with a donkey in Kasaragod demanding AIIMS.
Photo: Kumar Kasaragod

● എയിംസ് പട്ടികയിൽ കാസർകോടിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം.
● എയിംസ് ജനകീയ കൂട്ടായ്മയാണ് ഏകദിന പദയാത്ര നടത്തിയത്.
● മാറി മാറി വരുന്ന സർക്കാരുകളുടെ ആരോഗ്യ രംഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു.
● പ്രതികരണമില്ലായ്മയുടെ പ്രതീകമായി കഴുതയെയും പദയാത്രയിൽ ഉൾപ്പെടുത്തി.
● കാസർകോട് നിന്ന് ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

കാസർകോട്: (KasargodVartha) ജില്ലയിലെ ആരോഗ്യ രംഗത്തോട് മാറി മാറി വരുന്ന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിക്കാനും എയിംസ് പട്ടികയിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന ഏകദിന പദയാത്ര കാസർകോട് നിന്നും ആരംഭിച്ചു.

പുറത്ത് എന്ത് ഭാരം വെച്ചാലും തല കുലുക്കി മാത്രം കാണിക്കുന്ന പ്രതികരണയില്ലായ്മയുടെ പ്രതീകമായ കഴുതയുമായിട്ടാണ് പദയാത്ര നടത്തുന്നത്. കാസർഗോഡ് നിന്ന് പുറപ്പെട്ട പദയാത്ര മേൽപ്പറമ്പ്, ഉദുമ, ബേക്കൽ, പാലക്കുന്ന്, പള്ളിക്കര വഴി സഞ്ചരിച്ച് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വൈകുന്നേരം അഞ്ച് മണിയോടെ സമാപിക്കും. തങ്ങളുടെ പ്രതികരണശേഷി രാഷ്ട്രീയ നേതൃത്വങ്ങളെ അറിയിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളെ കാണണം എന്ന് ഭാരവാഹികൾ ആഹ്വാനം ചെയ്തു.

പ്രതിഷേധക്കാർ 'എയിംസിന് ഒരു വോട്ട്' എന്ന മുദ്രാവാക്യവും 'വോട്ട് വേണോ... ഞങ്ങൾക്ക് എയിംസ് വേണം...' എന്ന മുദ്രാവാക്യവും ഉയർത്തി.

പ്രശസ്ത കവി പ്രേമചന്ദ്രൻ ചോമ്പാല പദയാത്ര ഉൽഘാടനം ചെയ്തു. എയിംസ് ജനകീയ കൂട്ടായ്മ - ജനകീയ സമര സമിതി ജനറൽ കൺവീനർ ശ്രീനാഥ് ശശി സ്വാഗതം ആശംസിച്ചു.

കാസർകോടിന്റെ ആരോഗ്യ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഈ ജനകീയ സമരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. 

Article Summary: AIIMS Janakeeya Koottayma began a Donkey March in Kasaragod to protest government neglect and demand AIIMS.

#AIIMSKasaragod #DonkeyMarch #KasaragodProtest #HealthNeglect #KeralaPolitics #JanakeeyaKoottayma

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia