city-gold-ad-for-blogger

എയിംസ് കാസർകോടിന് തന്നേതീരു..., ജനകീയ പ്രക്ഷോഭത്തിനായി നാട് ഒന്നിക്കുന്നു; സമരസമിതിയായി

Public convention demanding AIIMS for Kasaragod.
Photo: Special Arrangement

● രാജ്മോഹൻ ഉണ്ണിത്താൻ എം പി ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
● ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിക്കാൻ കേന്ദ്രം ഉന്നതതല സംഘത്തെ അയക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
● രാഷ്ട്രീയ പാർട്ടികളും വിവിധ സമുദായ സംഘടനകളും പങ്കെടുത്തു.
● ഡോ ഖാദർ മാങ്ങാട് ചെയർമാനായും ശ്രീനാഥ് ശശി ജനറൽ കൺവീനറായും ഭാരവാഹികളെ തിരഞ്ഞെടുത്തു.
● എൻഡോസൾഫാൻ പീഡിത മുന്നണി അടക്കമുള്ള സംഘടനകളുടെ പിന്തുണ സമരത്തിനുണ്ട്.
● സമരസമിതിയുടെ വിപുലീകരണം ഉടൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാഞ്ഞങ്ങാട്: (KasargodVartha) കാസർകോടിൻ്റെ ആരോഗ്യപരമായ അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയത്തിനതീതമായി ജനകീയ പ്രക്ഷോഭം ആരംഭിച്ചു. എയിംസ് (AIIMS) അഥവാ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജില്ലയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ കൺവെൻഷനിൽ വിവിധ രാഷ്ട്രീയ സമുദായ സംഘടനകളുടെ കൂട്ടായ്മയാണ് രൂപപ്പെട്ടത്. എയിംസ് കാസറഗോഡ് ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം പി ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിക്കാൻ കേന്ദ്രം ഒരു ഉന്നത തല സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലയ്ക്ക് എയിംസ് അനുവദിക്കേണ്ടതിൻ്റെ ആവശ്യകത ആ സംഘത്തിന് ബോധ്യം വരുമെന്നും എം പി അഭിപ്രായപ്പെട്ടു.

തുടർന്ന് പ്രസംഗിച്ച ബിജെപി കോഴിക്കോട് മേഖല പ്രസിഡൻ്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലയുടെ ആരോഗ്യത്തിന് വേണ്ടി ഒരു ജെൻസി പ്രക്ഷോഭം (Emergency Agitation) വേണ്ടി വന്നാൽ അതിന്നും നമ്മൾ മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് എം.എൽ.അശ്വിനി, ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബി.പ്രദീപ്കുമാർ, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീർ ബെള്ളിക്കോത്ത്, സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കമ്മാരൻ, കാഞ്ഞങ്ങാട് മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല തുടങ്ങിയ രാഷ്ട്രീയ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു.

സമരസമിതി രൂപീകരിച്ചു

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച കൺവെൻഷനിൽ വിവിധ സമുദായ നേതാക്കളും കർഷക നേതാക്കളും എഴുത്തുകാരും പങ്കെടുത്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് മുബാറക് അസൈനാർ ഹാജി, ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡണ്ട് എസ്.പി.ഷാജി, എൻഡോസൾഫാൻ പീഡിത മുന്നണി ചെയർമാൻ കെ.ബി.മുഹമ്മദ് കുഞ്ഞി, ധീവര സഭാ ജില്ലാ പ്രസിഡണ്ട് സുരേഷ്കുമാർ കീഴൂർ തുടങ്ങിയവർ ജില്ലയുടെ ആരോഗ്യ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ, എംബികെ പ്രസിഡൻ്റ് എ.കെ.പ്രകാശ്, കർഷക നേതാവ് തോമസ് ടി. തയ്യിൽ, തീയ്യ മഹാസഭ ജില്ലാ ജനറൽ സെക്രട്ടറി കെ.വി. പ്രസാദ്, ടൗൺ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി തുടങ്ങിയവരും ചർച്ചയിൽ പങ്കുചേർന്നു.

കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടികൾക്കായി ജനകീയ സമരസമിതി രൂപീകരിച്ചു. ഡോ.ഖാദർ മാങ്ങാട് ചെയർമാനായും, അഡ്വ.ശ്രീകാന്ത്, കെ.ബി .മുഹമ്മദ് കുഞ്ഞി എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു. ശ്രീനാഥ് ശശിയാണ് ജനറൽ കൺവീനർ. എ.ഹമീദ് ഹാജിയെ ട്രഷററായും ബി. പ്രദീപ്കുമാർ, ബഷീർ വെള്ളിക്കോത്ത് എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു. മുൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.ഗോപി, എസ്.ഡി.പി.ഐ. മണ്ഡലം പ്രസിഡണ്ട് സുലൈമാൻ, മുംബൈ കാസറഗോഡ് ജില്ലാ കൂട്ടായ്മ ഭാരവാഹി മുഹമ്മദ്കുഞ്ഞി. ടി.കെ. എന്നിവരും സന്നിഹിതരായിരുന്നു. കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും കോഓർഡിനേറ്റർ ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു. സമര സമിതി വിപുലീകരണം ഉടൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എയിംസ് കാസറഗോഡിന് വേണ്ടി നടക്കുന്ന ഈ ജനകീയ സമരത്തിന് നിങ്ങളുടെ പിന്തുണ അറിയിക്കുമോ? കമൻ്റ് ചെയ്യുക.

Article Summary: Kasaragod begins a popular agitation demanding AIIMS, forming an all-party action council.

#AIIMSForKasaragod #Kasaragod #JanakeeyaSamaram #HealthRights #KeralaHealth #PoliticalUnity
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia