city-gold-ad-for-blogger

ഐശ്വര്യ വിദ്യ രഘുനാഥിന്റെ സംഗീത കച്ചേരി 17ന്

കാസര്‍കോട്: (www.kasargodvartha.com 14/01/2016) വിദ്യാനഗര്‍ ചിന്മയ കോളനിയിലെ ശ്രീഗോപാലകൃഷ്ണ സംഗീത വിദ്യാലയത്തിന്റെ 19-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബംഗളൂരു ഐശ്വര്യ വിദ്യ രഘുനാഥിന്റെ സംഗീത കച്ചേരി 17ന് കാസര്‍കോട് ലളിതകലാ സദനത്തില്‍ നടക്കും. രാവിലെ 9.30ന് വാര്‍ഷികാഘോഷം വിദ്വാന്‍ കല്‍മാഡി സദാശിവ ആചാര്‍ ഉദ്ഘാടനം ചെയ്യും.

ഐശ്വര്യ വിദ്യ രഘുനാഥിന്റെ സംഗീത കച്ചേരി 17ന്10 മണിക്ക് ഉഷാ ഈശ്വരഭട്ടിന്റെ ശിഷ്യരുടെ സംഗീതാര്‍ച്ചന അരങ്ങേറും. പ്രഭാകര കുഞ്ചാര്‍, മായാമല്ല്യ കാസര്‍കോട്, കണ്ണന്‍ കാഞ്ഞങ്ങാട്, ടി.കെ വാസുദേവ എന്നിവര്‍ പിന്നണിപാടും. വൈകിട്ട് നാല് മണിക്ക് ഐശ്വര്യ വിദ്യാ രഘുനാഥിന്റെ കച്ചേരി. രാജ്യത്തിനകത്തും വിദേശങ്ങളിലും നിരവധി സംഗീത പരിപാടികള്‍ നടത്തിയ ഐശ്വര്യ മദ്രാസ് മ്യൂസിക് അക്കാദമിയുടെ എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

അതിഥി കൃഷ്ണ പ്രകാശ് ബംഗളൂരു (വയലിന്‍), മഹേഷ് കുമാര്‍ പാലക്കാട് (മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പിന്നണിയൊരുക്കും.

Keywords : Kasaragod, Programme, Inauguration, Vidya Nagar, Chinmaya, Vidya Ragunath.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia