city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AHSTA സംസ്ഥാന പഠന ക്യാമ്പിന് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 23.05.2014) കേരളത്തിലെ ആദ്യത്തെ അംഗീകൃത ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക സംഘടനയായ AHSTA സംസ്ഥാന പഠന ക്യാമ്പിന് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ടി. പ്രസന്നകുമാര്‍ പതാക ഉയര്‍ത്തി. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി കെ.ബാലകൃഷ്ണ വോര്‍ക്കുട്‌ലു ആശംസകള്‍ അര്‍പ്പിച്ചു.

ജില്ലാ പ്രസിഡന്റ് എം. മോഹന്‍ നായര്‍ ക്യാമ്പ് വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. മോഹന്‍കുമാര്‍ സ്വാഗതവും, സംസ്ഥാന ട്രഷറര്‍ ജോസ്‌ജോണ്‍ നന്ദിയും പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും സമ്പൂര്‍ണ്ണ കൗണ്‍സിലും തുടര്‍ന്ന് നടന്നു. ഉച്ചയ്ക്ക് നടന്ന സെക്ഷനില്‍ കേരള സര്‍വീസ് ചട്ടങ്ങളും ഹയര്‍ സെക്കണ്ടറി മേഖലകളും എന്ന വിഷയത്തില്‍ അഡ്വ. മുരളി പള്ളത്ത്, ശമ്പള പരിഷ്‌കരണവും ഹയര്‍ സെക്കണ്ടറി അധ്യാപകരും എന്ന വിഷയത്തില്‍ ഡോ.ജോര്‍ജ് കെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ AHSTA സംസ്ഥാന പ്രസിഡന്റ് എം രാധകൃഷ്ണന്‍, SETO ചെയര്‍മാന്‍ രമേശന്‍, GSTU ജില്ലാ പ്രസിഡന്റ് കരിച്ചേരി കുഞ്ഞികണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

AHSTA സംസ്ഥാന പഠന ക്യാമ്പിന് തുടക്കമായി
AHSTA സംസ്ഥാന പഠന ക്യാമ്പിന് തുടക്കമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Study class, Teachers, inauguration, N.A.Nellikunnu, AHSTA State study class started.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia