city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഹ്മദ് വിദ്യാനഗര്‍ അനുസ്മരണ സമ്മേളനം 26 ന്

കാസര്‍കോട്: (www.kasargodvartha.com 21.04.2014) കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ പത്ര പ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഹ്മദ് വിദ്യാനഗറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി വോയ്‌സ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ടസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം ഏപ്രില്‍ 26 ന് പടുവടുക്കത്ത് വെച്ച് നടക്കും.

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ പേരില്‍ സാധുസംരക്ഷണ നിധി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ വിതരണോദ്ഘാടനം ചടങ്ങില്‍ വെച്ച് നടക്കും. ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകര്‍ക്കായി അഹ്മദ് വിദ്യാനഗറിന്റെ പേരില്‍ അവാര്‍ഡ് വര്‍ഷം തോറും നല്‍കാനും തീരുമാനിച്ചു. അനുസ്മരണ സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി അധ്യക്ഷത വഹിക്കും. സാധുസംരക്ഷണ നിധിയുടെ വിതരണോദ്ഘാടനം പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ നിര്‍വഹിക്കും.

രാത്രി 9 മണി മുതല്‍ വോയ്‌സ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരം നടക്കും. ക്ലബിലെ പഴയ കളിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും, കുട്ടികള്‍ക്കായി ഫുട്‌ബോള്‍ മത്സരവും നടത്തും. ചടങ്ങില്‍ ആതുര സേവന രംഗത്ത് ജില്ലയില്‍ മികച്ച സേവനം നടത്തിയ ഡോ. ഭട്ടിനെ ആദരിക്കും.

എസ്.എസ്.എല്‍.സി.യില്‍ പടുവടുക്കം പ്രദേശത്ത് നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സമ്മാനങ്ങളും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ റഹീം ബേനൂര്‍, ഇഖ്ബാല്‍ കെ.എസ്, ഹമീദ് പടുവടുക്കം എന്നിവര്‍ പങ്കെടുത്തു.


അഹ്മദ് വിദ്യാനഗര്‍ അനുസ്മരണ സമ്മേളനം 26 ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിമാനത്തിന്റെ ചക്രത്തില്‍ കയറി യാത്ര ചെയ്ത 16 കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
Keywords: Kasaragod, Press Meet, Vidya Nagar, Ahmed, Voice Sports And Arts Club, Inauguration, Award, S.S.L.C, M.L.A, Premier League Football, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia