city-gold-ad-for-blogger

അഹ്‌മദ് മാഷ് ഓർമ്മയായിട്ട് 15 വർഷം: കാസർകോട് സാഹിത്യവേദി അനുസ്മരണം ചൊവ്വാഴ്ച; പി ടി നാസർ ഉദ്ഘാടനം ചെയ്യും

Portrait of Ahmed Mash Kasaragod
Photo: KasargodVartha File 

● 'സമരസപ്പെടാത്ത എഴുത്താളുകൾ' എന്ന പേരിലാണ് ചടങ്ങ്.
● ' ഹോട്ടൽ സിറ്റി ടവറിലാണ് പരിപാടി.
● എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ റഹ്മാൻ തായലങ്ങാടി ഓർമ്മകൾ പങ്കുവെക്കും.
● പത്രപ്രവർത്തകനും കഥാകൃത്തും അദ്ദേഹത്തിന്റെ ശിഷ്യനുമായ കെ.എം. അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തും.

കാസർകോട്: (KasargodVartha) കാസർകോടിന്റെ സാംസ്‌കാരിക തേജസ്സായിരുന്ന അഹ്‌മദ് മാഷ് വിടപറഞ്ഞിട്ട് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്. 2010 ഡിസംബർ 16-നാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. കാസർകോടൻ ജനതയുടെ ഹൃദയങ്ങളിൽ ഇന്നും നിറപുഞ്ചിരിയോടെ ജീവിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ, സാംസ്‌കാരിക നായകൻ, പ്രഭാഷകൻ തുടങ്ങി അഹ്‌മദ് മാഷ് വിരാജിക്കാത്ത മേഖലകളില്ലായിരുന്നു. കാസർകോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതായിരുന്നു. 

കാസർകോടിന്റെ സാംസ്‌കാരിക മുഖമായിട്ടാണ് നാട് അഹ്‌മദ് മാഷിനെ കണ്ടിരുന്നത്. കഴിഞ്ഞ 14 വർഷവും കാസർകോട് അഹ്‌മദ് മാഷിനെ ഓർക്കുകയും ആ ഓർമ്മകളിൽ ഈറനണിയുകയും ചെയ്തിരുന്നു. അഹ്‌മദ് മാഷിന്റെ അഭാവം വലിയ നഷ്ടബോധത്തോടെ മാത്രമാണ് കാസർകോട് എന്നും ഓർക്കാറുണ്ടായിരുന്നത്.

Portrait of Ahmed Mash Kasaragod

ദീർഘകാലം അഹ്‌മദ് മാഷ് പ്രസിഡണ്ടായിരുന്ന കാസർകോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയാണ്. 'സമരസപ്പെടാത്ത എഴുത്താളുകൾ' എന്ന പേരിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച, (ഡിസംബർ 16) വൈകിട്ട് 4 മണിക്ക് കാസർകോട്ടെ ഹോട്ടൽ സിറ്റി ടവറിൽ നടക്കുന്ന പരിപാടി മുതിർന്ന മാധ്യമ പ്രവർത്തകൻ പി ടി നാസർ ഉദ്ഘാടനം ചെയ്യും.

സാഹിത്യവേദി പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി ചടങ്ങിൽ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ റഹ്മാൻ തായലങ്ങാടി അഹ്‌മദ് മാഷിനെ കുറിച്ചുള്ള ഓർമ്മകളുടെ കിളിവാതിൽ തുറക്കും. പത്രപ്രവർത്തകനും കഥാകൃത്തും അഹ്‌മദ് മാഷിന്റെ ശിഷ്യനുമായ കെ എം അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തും.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Kasaragod Sahityavedi organizes a memorial event for Ahmed Mash on his 15th death anniversary.

#AhmedMash #Kasaragod #Sahityavedi #Memorial #CulturalLeader #Kerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia