city-gold-ad-for-blogger

വീട്ടുടമസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ അഹ് മദിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

എരിയാല്‍: (www.kasargodvartha.com 18.03.2019) വീട്ടുടമസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ അഹ് മദിന്റെ മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചൗക്കി കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. പൊതുപ്രവര്‍ത്തകനും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായ അഹ് മദിനെ ഒരുനോക്ക് കാണാന്‍ നിരവധി പേര്‍ പള്ളി പരിസരത്തും വീട്ടിലും തടിച്ചുകൂടിയിരുന്നു.

അഹ് മദിന്റെ വിയോഗത്തില്‍ ചൗക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും നാട്ടിലെ പൊതുരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം.
വീട്ടുടമസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ അഹ് മദിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

ഞായറാഴ്ച വൈകുന്നേരമാണ് എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹ് മദിനെ (55) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വാടകവീട് ഒഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ട് ഉടമസ്ഥന്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വീടിറങ്ങുന്നത് പ്രയാസമാണെന്നും വിവാഹം കഴിയും വരെയെങ്കിലും സാവകാശം നല്‍കണമെന്നും അഹമദ് കെഞ്ചിപ്പറഞ്ഞിരുന്നെങ്കിലും വീട്ടുടമസ്ഥന്‍ കൂട്ടാക്കിയിരുന്നില്ല.

ഏക മകന്‍ അഫ്സല്‍. ഹഫ്സ മകളാണ്. പരേതരായ മമ്മുഞ്ഞി - ആഇശാബി ദമ്പതികളുടെ മകനാണ് അഹ് മദ്. സഹോദരങ്ങള്‍: അബ്ബാസ്, ബീരാന്‍, കരീം, ആസിയ, നബീസ, അന്തുഞ്ഞി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Eriyal, Kasaragod, news, Ahmed, Death, Ahmad's dead body buried

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia