city-gold-ad-for-blogger

സമഗ്ര പച്ചക്കറി കൃഷി വികസനം: കാസര്‍കോട് ജില്ലയ്ക്ക് 4 സംസ്ഥാനതല അവാര്‍ഡ്

കാസര്‍കോട്: (www.kasargodvartha.com 16.08.2018) 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ പച്ചക്കറി കൃഷി വികസനത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുളള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കൃഷി അസിസ്റ്റന്റ് ഡറക്ടര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കുമാരി ജി.എസ്, മികച്ച കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം ഭാസ്‌കരന്‍ കെ, കൃഷി അസിസ്റ്റന്റ് പളളിക്കര, മികച്ച പൊതുസ്ഥാപനം വിഭാഗത്തില്‍ മൂന്നാം സ്ഥാനം എ.എല്‍.പി.എസ്.പൂണ്ടൂര്‍, ചെങ്കള പഞ്ചായത്ത്, മികച്ച ക്ലസ്റ്റര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍, മടിക്കൈ പഞ്ചായത്ത് എന്നിവര്‍ കരസ്ഥമാക്കി.

രണ്ടാം സ്ഥാനത്തിന് 25,000/- രൂപയും, മൂന്നാം സ്ഥാനത്തിന് 15,000/- രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ് പുരസ്‌ക്കാരം.
സമഗ്ര പച്ചക്കറി കൃഷി വികസനം: കാസര്‍കോട് ജില്ലയ്ക്ക് 4 സംസ്ഥാനതല അവാര്‍ഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Agricultural development; 4 awards for Kasaragod, Vegetable, Kasargod, Award, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia