കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധം
Jun 5, 2013, 18:17 IST
കാസര്‍കോട്: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് ചീഞ്ഞു നാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷെ അതിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടുന്ന അധികൃതര്‍ വാഴുന്ന നഗരസഭയ്ക്ക് വര്‍ഷന്തോറും മികച്ച നഗരസഭയ്ക്കുള്ള പാരിതോഷികം കിട്ടുന്നു. എല്ലാ വര്‍ഷവും നല്ലൊരു തുക മത്സ്യ മാര്‍ക്കറ്റിന്റെയും പരിസര പ്രദേശങ്ങളുടെയും നവീകരണത്തിനായി നീക്കി വെക്കുന്നത് ബജറ്റ് പ്രസംഗത്തിലും പത്രത്താളുകളിലും ഒതുങ്ങിപ്പോകുന്നു.
ഈ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ടൗണ്‍ കമ്മിറ്റി ജൂണ്‍ 12 ന് നഗരസഭയിലേക്ക് മാര്‍ച് നടത്തുന്നു. മാര്‍ച് മത്സ്യ മാര്‍്ക്കറ്റില്‍ നിന്ന് രാവിലെ പത്തിന് ആരംഭിക്കുമെന്ന് സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ അറിയിച്ചു.

Keywords: Protest, Fish-market, Municipality, National Youth League, March, Secretary, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.