സി.ഐ.മാരുടെ സ്ഥലംമാറ്റം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനില്‍ അമര്‍ഷം
Apr 26, 2013, 19:52 IST
കാസര്‍കോട്: കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത്, ആദൂര്‍ സി.ഐ. എ. സതീഷ്‌കുമാര്‍ എന്നിവരെ സ്ഥലംമാറ്റിയ സംഭവം പോലീസ് അസോസിയേഷനില്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഉന്നതങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതെന്നും ഇത് സേനയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ടി.പി. രഞ്ജിത്ത് ചില നേതാക്കളുടെ കണ്ണിലെ കരടായിരുന്നു. ഇദ്ദേഹത്തെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രകടിപ്പിക്കുന്ന പ്രത്യേക മിടുക്ക് കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷമാണ് പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് വഴിവെച്ചതെന്നാണ് സൂചന.
സംഘര്‍ഷത്തിലുള്‍പെട്ട ഒരു വിഭാഗം ആള്‍ക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത് ചിലരെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭരണകക്ഷിയിലെ പ്രമുഖ നേതാവ് മന്ത്രിതലത്തില്‍ സ്വാധീനം ചെലുത്തിയതായും പുറത്തുവന്നിട്ടുണ്ട്. മെയില്‍ ഡി.വൈ.എസ്.പി ആയി സ്ഥാനംക്കയറ്റം ലഭിക്കാനിരിക്കെയാണ് രഞ്ജിത്തിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കുമ്പളയില്‍ ആരെയും നിയമിച്ചിട്ടില്ല.
രഞ്ജിത്തിനെ സ്ഥംമാറ്റുന്നത് മറ്റൊരു ജില്ലയിലായിരിക്കണമെന്നുള്ള നിര്‍ദേശവും ഉന്നതങ്ങളില്‍ നിന്നും ഉണ്ടായതായും വിവരമുണ്ട്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുകൂടിയായ രഞ്ജിത്തിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങിയത് ആഭ്യന്തര വകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അതിര്‍ത്തി പ്രദേശമായ കുമ്പള പോലീസ് സര്‍ക്കിളില്‍ സി.ഐയെ സ്ഥലംമാറ്റിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ആദ്യം ഉണ്ടാകുന്നത് മഞ്ചേശ്വരത്തായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പുതുതായി ചുമതലയേല്‍ക്കുന്ന മറ്റൊരു പോലീസ് ഓഫീസര്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്.
ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിനോടും ഹെഡ്ക്വാര്‍ടേഴ്‌സില്‍ റിപോര്‍ട്ടു ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദൂരില്‍ കോഴിക്കെട്ടുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഒരു വാഹനം വിട്ടുകൊടുക്കാത്തതിനെതിരെ സതീഷ് കുമാറിനെതിരെ ബി.ജെ.പി പരാതി നല്‍കിയിരുന്നു. ഇതാണ് പെട്ടെന്ന് സി.ഐയെ സ്ഥലംമാറ്റാന്‍ കാരണമെന്നാണ് ആരോപണം.
ഹൊസ്ദുര്‍ഗ് സി.ഐ കെ.വി വേണുഗോപാലനെയും നേരത്തെ രണ്ടുതവണ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ സ്ഥലംമാറ്റിയതിനെതിരെ പലഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെ സ്ഥലംമാറ്റ നടപടി റദ്ദാക്കുകയായിരുന്നു. ജൂണ്‍-ജുലൈ മാസങ്ങളിലായി പോലീസ് ഓഫീസര്‍മാരുടെ വാര്‍ഷിക സ്ഥലംമാറ്റ ലിസ്റ്റ് പുറത്തുവരാനിരിക്കെ പ്രധാനപ്പെട്ട മൂന്ന് പോലീസ് ഓഫീസര്‍മാരെ സ്ഥലംമാറ്റിയ നടപടി പോലീസ് സേനയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Keywords: Transfer order, Kasaragod, Police, Kumbala, Adhur, Case, Manjeshwaram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News.