city-gold-ad-for-blogger

അക്രമം: പോലീസിനെതിരെ നടപടി വേണം

  അക്രമം: പോലീസിനെതിരെ നടപടി വേണം
അജാനൂര്‍: പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കവലയിലേക്കിറങ്ങിയ ഇഖ്ബാല്‍ സ്‌കൂള്‍ പരിസരത്ത് യുവാക്കളെ വിരിട്ടിയോടിക്കുകയും അര്‍ഷാദിനെ ഒരു കാരണവുമില്ലാതെ തള്ളിയിട്ട് കാലിന്റെ മുട്ട് തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് പോലീസിലെ ചിലര്‍ക്ക് ഒരു പ്രത്യേക സമുദായത്തിന് ഭൂരിപക്ഷമുള്ള കേന്ദ്രങ്ങളിലെത്തുമ്പോഴും യുവാക്കളെ കാണുമ്പോഴും വിറളി പിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇട്ടമ്മലിലും മത്തായി മുക്കിലും ഏത് പാതിരാത്രിയിലും ആളുകള്‍ കൂടിനിന്നാലും കൂസലില്ലാത്ത പോലീസിന് ആരാധനാലയവും ട്യൂഷന്‍ സെന്ററും സ്ഥിതി ചെയ്യുന്ന ഇഖ്ബാല്‍ പരിസരത്തെത്തുമ്പോള്‍ സന്ധ്യമുതല്‍ക്കുതന്നെ ഹാലിളകുകയാണ്. വാഹന പരിശോധനയുടെ പേരിലും ഒരു സമുദായാംഗങ്ങളെ തെരഞ്ഞുപിടിച്ച് പീഡിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് പോലീസ് നേതൃത്വം ഇക്കാര്യങ്ങള്‍ പരിശോധിച്ച് നിലപാട് തിരുത്തണം. കമ്മിറ്റി ആവശ്യപ്പെട്ടു.


Keywords: A janur, Kasaragod, Attack, Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia