city-gold-ad-for-blogger

സ്‌കൂളുകളുടെ വികസനത്തിന് എല്ലാവരും കൈകോര്‍ക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 23.02.2017) സ്‌കൂളുകളുടെ വികസനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അഭ്യര്‍ത്ഥിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഫണ്ട് കൊണ്ട് മാത്രം വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് ആകില്ല. നമ്മുടെ വിദ്യാലയത്തിന്റെ നല്ല പുരോഗതിക്കായി ഓരോരുത്തര്‍ക്കും എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നും അവ എങ്ങനെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്യണം. സ്‌കൂളിന്റെ വികസനത്തിനായി കാസര്‍കോട് വികസന പാക്കേജില്‍ ഒരു കോടി രൂപ നീക്കിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ജി.സി ബഷീര്‍ വ്യക്തമാക്കി. കൂടാതെ ശൗചാലയം നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപയും അനുവദിക്കുമെന്നും ബഷീര്‍ പറഞ്ഞു.

സ്‌കൂളിനെ ഹൈടെക് ആക്കി മാറ്റാന്‍ നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരുന്ന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. 2025 ആകുമ്പോഴേക്കും മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്നും ബഷീര്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. വൈ.പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹമീദ് ബള്ളൂര്‍, മുജീബ് കമ്പാര്‍, ഫൗസിയ മുഹമ്മദ്, പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ, പി.ടി.എ പ്രസിഡണ്ട് പി.ബി. അബ്ദുല്‍ റഹിമാന്‍, മാഹിന്‍ കുന്നില്‍, ദീപേഷ് ബാബു, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂളുകളുടെ വികസനത്തിന് എല്ലാവരും കൈകോര്‍ക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral puthur, School, Parents, Teachers, Inauguration, Project, A.G.C Basheer, Development, Fund, Old Students, A.A Jaleel,  AGC Basheer call for development of Schools.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia