കണ്‍കെട്ട് വിദ്യയുമായി കൊല്ലം പിള്ള വീണ്ടും കാസര്‍കോട്ട്
May 29, 2012, 12:03 IST
കാസര്‍കോട്: മാജിക് ഷോയുമായി നാടും നഗരവും നടന്നുനീങ്ങുന്ന മജീഷ്യന്‍ കൊല്ലം പിള്ളയെന്ന എസ്. ഗോപിനാഥന്‍ പിള്ള വീണ്ടും കാസര്‍കോട്ടെത്തി. ഇന്ത്യ ഒട്ടുക്കും ഒറ്റയാന്‍ മാജിക് ഷോ നടത്തുന്ന കൊല്ലം പിള്ളയ്ക്ക് വയസ് 72 ആയെങ്കിലും കാണികളുടെ കണ്ണില്‍ പൊടിയിട്ട് കബളിപ്പിച്ച് ഇന്ദ്രജാലം തീര്‍ക്കാനുള്ള വിരുത് ഒട്ടും കുറഞ്ഞിട്ടുമില്ല.
കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ ഹരമാണ് തന്റെ മാജിക് ഷോയെന്ന് അവകാശപ്പെടുന്ന കൊല്ലം പിള്ളയുടെ ശരീരഭാഷതന്നെ ആകര്‍ഷണീയമാണ്. കോട്ടും, സൂട്ടും, ബൂട്ടും, പപ്പാസും അണിഞ്ഞാണ് മൂപ്പരുടെ നടപ്പ്. മലയാളത്തിനു പുറമെ തമിഴും കന്നടയും തുളുവും തെലുങ്കും സംസാരിക്കുന്ന പിള്ളചേട്ടന്‍ അറ്റക്കൈക്ക് ഇംഗ്ലീഷും ഹിന്ദിയും കാച്ചി കാണികളെ കൈയ്യിലെടുക്കും.
ഭാരതീയ കലകളില്‍ 64ല്‍ ഒരിനമാണ് മാജിക് അഥവാ ഇന്ദ്രജാല വിദ്യ. ചടുലവും കണിശവുമായ നീക്കങ്ങളിലൂടെയാണ് മജീഷ്യന്‍ന്മാര്‍ കാണികളെ അത്ഭുത പരതന്ത്രരാക്കി അന്ധാളിപ്പിക്കുന്നത്. ഇത്തരം നമ്പറുകള്‍ വൃദ്ധനായിട്ടും യുവത്വത്തിന്റെ പ്രസരിപ്പുള്ള പിള്ളചേട്ടന്റെ കൈയ്യിലുമുണ്ട്. ലോക പ്രശ്‌സത മാന്ത്രികരായ കേരളത്തിലെ വാഴക്കുന്നം നമ്പൂതിരിയെയും ബംഗനാടിന്റെ പി.സി സര്‍ക്കാരിനെയും ആരാധനയോടെ കാണുന്ന പിള്ളചേട്ടന്‍ മാജിക്കെന്നാല്‍ അതിരുകളില്ലാത്ത കലയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ചെറിയ ചെറിയ കലാ പ്രകടനങ്ങളിലൂടെ കിട്ടുന്ന വരുമാനമാണ് ഇദ്ദേഹത്തിന്റെ ജീവിത മാര്‍ഗം. ആരോഗ്യം അനുവദിക്കുന്നതുവരെ മാജിക്കില്‍ തുടരുമെന്നും ഇതിന് പ്രചോദനം ഈ രംഗത്തെ തന്റെ ഗുരുവും പിതാവുമായ ശങ്കരപിള്ളയാണെന്നും പിള്ള ചേട്ടന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്തയിലെത്തിയ അദ്ദേഹം നിരവധി കണ്‍ക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ചു.
കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ ഹരമാണ് തന്റെ മാജിക് ഷോയെന്ന് അവകാശപ്പെടുന്ന കൊല്ലം പിള്ളയുടെ ശരീരഭാഷതന്നെ ആകര്‍ഷണീയമാണ്. കോട്ടും, സൂട്ടും, ബൂട്ടും, പപ്പാസും അണിഞ്ഞാണ് മൂപ്പരുടെ നടപ്പ്. മലയാളത്തിനു പുറമെ തമിഴും കന്നടയും തുളുവും തെലുങ്കും സംസാരിക്കുന്ന പിള്ളചേട്ടന്‍ അറ്റക്കൈക്ക് ഇംഗ്ലീഷും ഹിന്ദിയും കാച്ചി കാണികളെ കൈയ്യിലെടുക്കും.

Keywords: Kasaragod, Magic, Magician, Kollam pilla