city-gold-ad-for-blogger

കെഎസ്ടിപി റോഡില്‍ വീണ്ടും അപകടമരണം; കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു; സ്ത്രീയും കുട്ടിയും ഡ്രൈവറും ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 26.05.2018) കെഎസ്ടിപി റോഡില്‍ വീണ്ടും അപകടമരണം. കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. അപകടത്തില്‍ സ്ത്രീയും കുട്ടിയും ഡ്രൈവറും ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 3.15 മണിയോടെ മേല്‍പറമ്പ് കട്ടക്കാലില്‍ വെച്ചാണ് അപകടമുണ്ടായത്. ഏഴിമലയില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.     www.kasargodvartha.com

ഏഴിമല നേവല്‍ അക്കാദമിയിലെ ഉദ്യോഗസ്ഥനും കൊല്‍ക്കത്ത സ്വദേശിയുമായ സോമു ദി ബുനിയ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശികളായ സൂര്യകാന്ത് ബുനിയ (58), ജോളി ബയ്യ (35), ഇവരുടെ കുട്ടി രജന ബയ്യ (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏഴിമലയിലെ നേവല്‍ ഓഫീസില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുംവഴിയാണ് അപകടമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കെഎസ്ടിപി റോഡില്‍ കട്ടക്കാല്‍ കള്‍വര്‍ട്ടില്‍ അപകടം നിത്യസംഭവമായി മാറുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ റിഫ്‌ളക്റ്റര്‍ ബോര്‍ഡും മുന്നറിയിപ്പും സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.    www.kasargodvartha.com

ഡ്രൈവറുടെ സൈഡ് സീറ്റിലാണ് സോമു ഉണ്ടായിരുന്നത്. സൂര്യകാന്താണ് കാറോടിച്ചിരുന്നത്. എയര്‍ ബാഗ് തുറന്നതിനാലാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഇയാളുടെ കാലിനും മുഖത്തും സാരമായി പരിക്കേറ്റു. രജന നിസാരപരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജോളിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി ഐസിയുവില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

കെഎസ്ടിപി റോഡില്‍ വീണ്ടും അപകടമരണം; കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു; സ്ത്രീയും കുട്ടിയും ഡ്രൈവറും ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്
കെഎസ്ടിപി റോഡില്‍ വീണ്ടും അപകടമരണം; കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു; സ്ത്രീയും കുട്ടിയും ഡ്രൈവറും ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്

കെഎസ്ടിപി റോഡില്‍ വീണ്ടും അപകടമരണം; കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു; സ്ത്രീയും കുട്ടിയും ഡ്രൈവറും ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Again Accident in KSTP Road; One died
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia