city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collector | സ്‌കൂളിന് അവധിയില്ലെന്ന് പോസ്റ്റിട്ട കലക്ടറുടെ പിന്നാലെ രക്ഷിതാക്കൾ; പോഷകാഹാരം കിട്ടാത്ത കുട്ടികളുണ്ടെന്ന് പറഞ്ഞതിന് ട്രോൾ മഴ; ഒടുവിൽ കമൻ്റ് ബോക്സ് പൂട്ടിയിട്ടു

Collecter Facebook Post
Image Credit: Facebook / District Collector Kasaragod
കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം നാല് ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു

 

കാസർകോട്: (KasargodVartha) സ്‌കൂളിന് (School) അവധിയില്ലെന്ന് കലക്ടർ (Collector) പോസ്റ്റിട്ടതിന് പിന്നാലെ ട്രോൾ മഴയുമായി രക്ഷിതാക്കൾ (Parents). ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് ക്ലാസ് (Class) നഷ്ടത്തിനൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ (Students) പോഷകാഹാരക്കുറവിനെയും (Malnutrition) ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ചൊവ്വാഴ്ച രാത്രിയോടെയാണ് ഫേസ്ബുകിൽ കുറിച്ചത്. 

Collecter Facebook Post

ഇതോടെ പോസ്റ്റിന് കീഴെ രക്ഷിതാക്കളുടെ കമൻ്റുകളുടെ (Comments) പെരുമഴയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം നാല് ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാം ശനി, ഞായർ, റെഡ് അലർട് (Red Alert) കാരണം തിങ്കളാഴ്ചയും മുഹറത്തിന് ചൊവ്വാഴ്ചയും അവധിയയത് കൊണ്ട് ബുധനാഴ്ചയും മഴയുടെ അവധി നൽകാനാവില്ലെന്നായിരുന്നു കലക്ടറുടെ പോസ്റ്റ്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഇനിയും സ്‌കൂൾ അടച്ചിടുന്നത് വഴി ക്ലാസുകൾ മാത്രമല്ല ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടുമെന്ന് കലക്ടറുടെ പോസ്റ്റിൽ പറയുന്നു. 

വിദ്യാർഥികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടെന്ന് പറയുന്നത് ഭരണകൂടത്തിൻ്റെ പരാജയമല്ലേ എന്ന വാദവുമായാണ് ചിലർ രോഷം കൊണ്ടത്. എന്നാൽ പോഷകാഹാര കുറവ് പരിഹരിക്കാൻ അംഗണവാടികളിലും സ്‌കൂളുകളിലും മുട്ട, പാൽ, ഉച്ചഭക്ഷണം എന്നിവ ഏർപ്പെടുത്തിയിട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെയാണ് ചിലർ കാടടച്ച് വെടിവെച്ചതെന്ന് മറ്റുചിലർ വിമർശിച്ചു.

വേനലവധിക്കാലത്ത് കുട്ടികൾക്ക് പോഷകാഹാരം എങ്ങനെ കിട്ടുമെന്ന് വരെ ചോദ്യം ഉണ്ടായി. എന്നാൽ കർക്കിടക പഞ്ഞമാസവും വേനലവധിയുടെ മാസവും താരതമ്യപ്പെടുത്തുന്നത് തന്നെ തെറ്റാണെന്നാണ് ചിലർ പറഞ്ഞത്. മഴക്കാലത്ത് കുലിവേല ചെയ്യുന്നവർക്കും മീൻ തൊഴിലാളികൾക്കും ജോലിയില്ലാ കാലമാണെന്ന യാഥാർത്ഥ്യം പോലും തിരിച്ചറിയാതെയാണ് കലക്ടർക്കെതിരെ ഉറഞ്ഞ് തുള്ളുന്നത്, ഊരുകളിലും മലയോരത്തും കുഗ്രാമങ്ങളിലും അന്നന്ന് ജോലി ചെയ്ത് കുടുംബം പോറ്റുന്നവരുടെ മക്കളുടെ വീട്ടിലെ അവസ്ഥ ആർക്കും അറിയേണ്ട കാര്യമില്ലെന്നത് പോലെയായിരുന്നു ചിലർ വിമർശിച്ചതെന്നും വാദങ്ങളുണ്ടായി.

മറ്റ് ജില്ലകളിൽ കലക്ടർമാർ അവധി പ്രഖ്യാപിച്ചതിനെയും ചിലർ താരതമ്യപ്പെടുത്തി. നേരത്തേ പെയ്ത മഴയിലെ വെള്ളം ഇറങ്ങാത്ത ജില്ലകളിൽ അവധി പ്രഖ്യാപിച്ച സാഹചര്യങ്ങൾ പോലും വിലയിരുത്തുന്നില്ലെന്ന് കലക്‌ടറെ അനുകൂലിച്ചവർ ന്യായീകരിച്ചു. എന്നാൽ വിദ്യാർഥികളുടെ സുരക്ഷയാണ് മറ്റുള്ളവർ ചൂണ്ടിക്കാട്ടിയത്. ദുരന്തം സംഭവിച്ചതിന് ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്നും ഇവർ പ്രതികരിച്ചു.

അതേസമയം, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പുകൾക്കനുസരിച്ചും, വിലേജ്, താലൂക് ഓഫീസർമാർ നൽകുന്ന റിപോർടുകൾക്കനുസരിച്ചുമാണ് കലക്ടർമാർ അവധി നൽകുന്നത് എന്ന ബോധം രക്ഷിതാക്കൾക്കെങ്കിലും വേണമെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു.
മഴയുടെ ചെറിയ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ തന്നെ രക്ഷിതാക്കളും കുട്ടികളും കലക്ടറെ വിളിക്കാൻ തുടങ്ങും. പലരും കുട്ടികളുടെ സമർദം കൊണ്ടാണ് വിളിക്കുന്നത്. ഇത്തരം പ്രവണതകളെ രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കരുതെന്നും പഠന ദിവസങ്ങൾ നഷ്ടപ്പെടാതെ നോക്കി കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നും പൊതുവിൽ അഭിപ്രായം ഉയരുന്നുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സഹപര്യങ്ങൾക്കനുസരിച്ച് അവധി നൽകുന്നുണ്ടെന്നതിന് ഉദാഹരണമാണ് തിങ്കളാഴ്ച ജില്ലയ്ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പനിയും  പകർച്ചവ്യാധികളും മറ്റ് അസുഖങ്ങളും കാരണം പല കുട്ടികളും അവധിയാകുന്നുണ്ട്. ശാസ്ത്രമേള, കലോത്സവം, കായിക മേള, സമരം തുടങ്ങി തൊട്ടതിനും പിടിച്ചതിനും അവധി ലഭിക്കുന്നത് കുട്ടികളുടെ പഠന നിലവാരത്തെ പിന്നോട്ടടിക്കുമെന്നും നിഷ്പക്ഷമായി പ്രതികരിച്ചവർ പറയുന്നുണ്ട്.

രാവിലെ ഭക്ഷണം കഴിക്കാൻ വഴിയില്ലാതെ സ്‌കൂളിലെത്തുന്ന പാവപ്പെട്ട കുട്ടികൾക്ക് സ്‌കൂളിനടത്തുള്ള ഹോടെലുകളിലും കുടുംബശ്രീ ഭക്ഷണ ശാലകളിലും ഭക്ഷണം നൽകുന്ന പദ്ധതി മുൻ കലക്ടർമാർ നടപ്പാക്കിയിരുന്ന കാര്യവും ഈ സമയത്ത് ചർച്ചയായിട്ടുണ്ട്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia