Cultural Event | 9 വർഷത്തിന് ശേഷം മുട്ടത്ത് തറവാട്ടിൽ കളിയാട്ടം; സംഘാടക സമിതിയായി

● മെയ് 2, 3 തീയതികളിലാണ് കളിയാട്ട മഹോത്സവം.
● 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
● മുട്ടത്ത് തറവാട്ടിലെ കാരണവന്മാരുടെ നേതൃത്വത്തിലാണ് കളിയാട്ടം.
നീലേശ്വരം: (KasargodVartha) കടിഞ്ഞിക്കടവ് ശ്രീ മുട്ടത്ത് തറവാട് കളിയാട്ട മഹോത്സവം 2025 മെയ് രണ്ട്, മൂന്ന് തീയ്യതികളിൽ നടത്തുന്നതിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. പയ്യൂന്നൂർ കുഞ്ഞിമംഗലം മുതൽ കാഞ്ഞങ്ങാട് മാണിക്കോത്ത് വരെയുള്ള മുകയ സമുദായാത്തിൽ ഉൾപ്പെട്ട മുട്ടത്ത് തറവാട്ടുകാർ ഒമ്പത് വർഷങ്ങൾക്കു ശേഷമാണ് ഈ വർഷം കളിയാട്ടം നടത്തുന്നത്.
മുതിർന്ന തറവാട്ടംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. മുട്ടത്ത് കൃഷ്ണൻ കാരണവർ, മുട്ടത്ത് നാരായണൻ വെളിച്ചപ്പാട്, എം കുഞ്ഞിരാമൻ, മുട്ടത്ത് ഭാസ്ക്കരൻ, മുട്ടത്ത് രാഘവൻ, മുട്ടത്ത് കണ്ണൻ മാണിയാട്ട്, മുട്ടത്ത് കോരൻ, കാരക്കടവത്ത് കുഞ്ഞിക്കണ്ണൻ (രക്ഷാധികാരികൾ), കെ വി വിജയൻ (ചെയർമാൻ), മുട്ടത്ത് ലക്ഷ്മണൻ (വർക്കിംഗ് ചെയർമാൻ), മുട്ടത്ത് നാരായണൻ (ജനറൽ കൺവീനർ), ദാമോദരൻ മുട്ടത്ത്, രാജു മുട്ടത്ത് (കൺവീനർ), മുട്ടത്ത് രാഘവൻ (ട്രഷറർ) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
യോഗത്തിൽ മുട്ടത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വെങ്ങാട്ട് കുഞ്ഞിരാമൻ, കണ്ണൻ കരക്കടവത്ത്, ടി വി രാജു, സുരേഷ് കൊട്രച്ചാൽ, രാഘവൻ തേലപ്പുറം, ഉണ്ണി കിണറ്റിൻകര, ചന്ദ്രൻ മൂത്തൽ, ബാലൻ കൊക്കോട്ട്, മുട്ടത്ത് അമ്പു മാസ്റ്റർ, മാടായി സുരേന്ദ്രൻ, രാമചന്ദ്രൻ വെങ്ങാട്ട്, കരുണാകരൻ മുട്ടത്ത്, കെ.വി സുരേഷ്, ദിവ്യ മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kadinjikadavu Shri Muttath Tharavad's Kaliyattam Mahotsav is scheduled for May 2-3, 2025. A 501-member organizing committee was formed, and the event will be held after 9 years.
#Kaliyattam #Kadinjikadavu #CulturalFestival #MuttathTharavad #Mahotsav2025 #KeralaFestivals