city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഫ്‌സല്‍ സ്മാരക പാഠശാല നിര്‍മാണത്തിന് സംഘാടക സമിതിയായി

കാസര്‍കോട്: (www.kasargodvartha.com 30/04/2017) എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തില്‍ മരിച്ച അഹ് മദ് അഫ്‌സലിന്റെ സ്മരണയ്ക്കായി ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രാന്ഥാലയം ആന്‍ഡ് വായനശാല നിര്‍മിക്കുന്ന 'പാഠശാല' കെട്ടിടത്തിനും ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരണത്തിനും സംഘാടക സമിതിയായി. രൂപീകരണ യോഗം സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

ടി കെ ഭാസ്‌കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി വി കുഞ്ഞമ്പു അധ്യക്ഷനായി. സി പി എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് കെ വിനോദ്, സെക്രട്ടറി കെ മഹേഷ്, എ ജി നായര്‍, കെ ഭാസ്‌കരന്‍, പി ജാനകി, പി ശിവപ്രസാദ്, ജില്‍മി വര്‍ഗീസ്, ബി വൈശാഖ്, നാസര്‍ മലങ്കര, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. കെ ദിനേശന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: സി എച്ച് കുഞ്ഞമ്പു (ചെയര്‍മാന്‍), കെ ചന്ദ്രന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), കെ ദിനേശന്‍ (കണ്‍വീനര്‍), മുഹമ്മദ് ഹാഷിം (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

അഫ്‌സല്‍ സ്മാരക പാഠശാല നിര്‍മാണത്തിന് സംഘാടക സമിതിയായി


Keywords : Kasaragod, SFI, Leader, Building, Reception, Committee, Meeting, Ahmed Afsal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia