വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു
Mar 24, 2018, 16:33 IST
സ്വര്‍ഗ്ഗ:(www.kasargodvartha.com 24/03/2018) വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. സ്വര്‍ഗ്ഗ ടൗണിലെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളാണ് എടുത്തുമാറ്റിയത്. ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശ പ്രകാരം കെ എസ് ഇ ബി അധികൃതരാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്.
സ്വര്‍ഗ്ഗ ജംഗ്ഷനിലും, വളവുകളിലും വൈദ്യുതി പോസ്റ്റുകളോട് ചേര്‍ന്ന് മറ്റൊരു പോസ്റ്റ് സ്ഥാപിച്ച ശേഷം ഇരു പോസ്റ്റുകളും ബന്ധിപ്പിച്ചുകൊണ്ട് റോഡ് മറയ്ക്കുന്ന രീതിയില്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചത് അപകടത്തിന് കാരണമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നീക്കം ചെയ്തത്.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ സ്വര്‍ഗ ജംഗ്ഷന്‍ പരിസരത്ത് ഒരു അധ്യാപിക ഉള്‍പ്പെടെ മൂന്നു പേര്‍ക്കു വാഹന അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുകൊണ്ട് മുന്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണില്‍പെടാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനെതിരെ സ്വര്‍ഗ്ഗയിലെ ''സുദര്‍ശന'' എന്ന വാട്സ്ആപ്പ് കൂട്ടായ്മ എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Electric post, Complaint, Vehicle, Driver, Advertisement boards have been removed from electricity posts