'പ്രകൃതിയെ അറിയാന്‍' എടനീരിലെ എന്‍ എസ് എസ് വിദ്യാത്ഥികള്‍ സാഹസികയാത്ര നടത്തി
Nov 22, 2016, 09:30 IST
എടനീര്‍: (www.kasargodvartha.com 22/11/2016) സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സകിം വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാണിപുരം വനാന്തരത്തിലൂടെ പ്രകൃതിപഠന യാത്ര നടത്തി. 'പ്രകൃതിയെ അറിയാന്‍' എന്ന പാരിപാടിയുടെ ഭാഗമായി നടന്ന സാഹസിക യാത്രയില്‍ 50 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പുല്‍മേടിലൂടെ തലക്കാവേരി വന്യജീവി സങ്കേതത്തിന്റെ ഭാഗത്തേയ്ക്ക് ആനകള്‍ മുതല്‍ അട്ടകള്‍ വരെ സഞ്ചരിക്കുന്ന വഴിയിലൂടെ 5 കിലോമീറ്ററോളമാണ് വിദ്യാര്‍ത്ഥികള്‍ കാല്‍നട യാത്ര നടത്തിയത്.
രാവിലെ 9 മണിമുതല്‍ 6 മണിക്കൂര്‍ നീണ്ട യാത്ര വൈകിട്ട് 5 മണിയ്ക്കാണ് അവസാനിച്ചത്. യാത്രയ്ക്കിടയില്‍ ഡ്രാഗണ്‍ ഫ്‌ലൈ ഇനത്തില്‍ പെട്ട തുമ്പികളുടെ ദേശാടനവും, സസ്യ ജന്തു വൈവിധ്യങ്ങളെകുറിച്ചും പ്രധാന പഠനവിഷയമായി. വരും തലമുറകള്‍ക്ക് വേണ്ടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയും എടുത്തു .പ്രകൃതിപഠനത്തിന് കോഴിക്കോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍, കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ എന്‍ വി സത്യന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
വനപാലകരായ കെ എന്‍ രമേശന്‍, കെ രാജു തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, അസ്സിസ്റ്റന്‍ഡ് പ്രോഗ്രാം ഓഫീസര്‍ എം കെ ദീപ, അദ്ധ്യാപകരായ പി പ്രവീണ്‍കുമാര്‍, കെ സി ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. ലീഡര്‍ ഭാവന, വളണ്ടിയര്‍മാരായ അംബിളി, ശ്രീകാന്ത്, അഭിജിത്, മെല്‍റോയ്, സൗമ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Edneer, School, Student, Teacher, NSS, Ranipuram, Walking, Forest, Adventure trip of Edneer NSS unit.