ഖാസിയുടെ മരണം: സമസ്തയുടേയും മുസ്ലിം ലീഗിന്റേയും നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സമസ്ത പി ആര്‍ ഒ അഡ്വ. ത്വയ്യിബ് ഹുദവി
Nov 10, 2018, 23:41 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2018) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സമസ്തയുടേയും മുസ്ലിം ലീഗിന്റേയും മരണപ്പെട്ട നേതാക്കളേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും അപമാനിക്കുന്നതിന് വേണ്ടി നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സമസ്ത പി ആര്‍ ഒ അഡ്വ. ത്വയ്യിബ് ഹുദവി പ്രസ്താവനയില്‍ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഖാസി കുടുംബത്തിന്റേതാണെന്ന നിലയ്ക്ക് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണ്.
കേസിന്റെ പ്രാരംഭം മുതല്‍ ചെയ്യേണ്ട മുഴുവന്‍ കാര്യങ്ങളും സമസ്ത നേതൃത്വം പരിപൂര്‍ണമായും ചെയ്തുവരുന്നുണ്ട്. ഇത് ബോധപൂര്‍വ്വം മറച്ചുവെച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണപരത്തുന്നത് താല്‍കാലിക പ്രതിഛായ ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളു. സമരങ്ങളും പൊതുപരിപാടികളും ആരോപണങ്ങളും കൊണ്ട് കേസിന് യാതൊരു ഗുണവും ഇല്ലെന്ന് കേസുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഖാസിയുടെ കുടുംബത്തിന് ബോധ്യമുള്ള കാര്യമാണ്. ഖാസിയുടെ കുടുംബത്തിലെ ചിലരുടെ അടിസ്ഥാന രഹിതമായ സംശയങ്ങളും വാസ്തവ വിരുദ്ധമായ ആരോപണങ്ങളുമാണ് ഈ കേസ് ഇന്നത്തെ അവസ്ഥയിലായതിന്റെ പ്രധാന കാരണം.
ഈ കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിനും പിന്നീട് സി ബി ഐക്കും ഏല്‍പിക്കാനുണ്ടായ നീക്കങ്ങളെ കുറിച്ചുള്ള ഖാസി കുടുംബത്തിന്റെ പരാമര്‍ശവും വാസ്തവ വിരുദ്ധമാണ്. സമസ്ത മുന്‍കയ്യെടുത്ത് 2011 ഒക്ടോബര്‍ 17ന് കേരള ഹൈക്കോടതിയില്‍ ഖാസി കുടുംബം സമര്‍പ്പിച്ച റിട്ട് പെറ്റീഷന്റെ മെമ്മോറാണ്ടത്തിലെ മൂന്ന്, നാല്, അഞ്ച് പേജുകള്‍ വായിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ചെമ്പരിക്ക ഖാസി കേസിന്റെ നടത്തിപ്പില്‍ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകള്‍ സമസ്തയുടെ ഭാഗത്തുനിന്നും ഉണ്ടായതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാസി കുടുംബം സമസ്തയ്ക്കെതിരെ നടത്തിയ പ്രസ്താവന സംബന്ധിച്ചാണ് സമസ്ത പി.ആര്‍.ഒ. ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Qazi death, Samastha, Adv. Thwaib Hudavi statement on Qazi case