city-gold-ad-for-blogger

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 03.04.2020) കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി കേരള - കര്‍ണാടക ദേശീയപാത തലപ്പാടിയില്‍ അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള - കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളും വാശി പിടിക്കാതെ സൗഹൃദത്തോടു കൂടിയുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം സങ്കീര്‍ണമാക്കാതെയും പ്രകോപനമില്ലാതെയും എല്ലാ രാഷ്ടീയ പാര്‍ട്ടികളും മാധ്യമങ്ങളും ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വരണമെന്നും ശ്രീകാന്ത് പറഞ്ഞു. നമ്മുടെ ആവശ്യമായതു കൊണ്ട് തന്നെ ഇതിന് മുന്‍കൈ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പറഞ്ഞു.

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അഡ്വ. കെ ശ്രീകാന്ത്

അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ പ്രാദേശിക വികാരം ആളി കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ ശ്രീകാന്ത് കുറ്റപ്പെടുത്തി. അതു കൊണ്ടാണ് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയെ സമീപ്പിക്കുന്നതിനു മുമ്പ് ഒരു നിവേദനം പോലും
കര്‍ണാടക സര്‍ക്കാരിനു നല്‍കാത്തത്. ഇരു സംസ്ഥാനങ്ങളുടെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മംഗളൂരിലെ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ മിഥുന്‍ റൈ കേരള ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്റെയും കോണ്‍ഗ്രസിന്റെയു ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറയണമെന്ന് ശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു.

ജില്ലയിലെ റേഷന്‍ കടകളിലെ സൗജന്യ ഭക്ഷ്യ സാധനങ്ങളുടെ വിതരണം താറുമാറായിരിക്കുകയാണ്. ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഗോഡൗണുകളില്‍ സ്റ്റോക്കുണ്ടായിട്ടും വിതരണത്തിലെ പാളിച്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ബി ജെ പി ആരോപിച്ചു. മദ്യം വിട്ടിലെത്തിക്കാന്‍ തയ്യാറായ പിണറായി സര്‍ക്കാരിനു പക്ഷെ അരി റേഷന്‍ കടകളിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് ശ്രീകാന്ത് പരിഹസിച്ചു.

പ്രധാനമന്ത്രിയെ അപഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എന്‍മകജെ കൃഷി ഓഫീസര്‍ വിനീത് വി വര്‍മ്മയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Thalappady, Adv.Srikanth, BJP, Karnataka, Adv. Shrikanth about Karnataka Border issue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia