city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിണറായി വിജയന്‍ കൊലയാളി വിജയനായി അധപതിക്കരുത്: അഡ്വ. പ്രകാശ് ബാബു

കാസര്‍കോട്: (www.kasargodvartha.com 11/09/2016) പിണറായി വിജയന്‍ കൊലയാളി വിജയനായി അധപതിക്കരുതെന്ന് യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പ്രകാശ് ബാബു പറഞ്ഞു. പിണറായി വിജയന്‍ മുഴുവന്‍ ജനവിഭാഗങ്ങളെയും നയിക്കുന്ന മുഖ്യമന്ത്രിയായി മാറണം. അല്ലാതെ കൊലയാളിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തെ നീതിന്യായ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാലമതിവിദൂരമല്ല.

അനുകരണവും മേല്‍മോടിയുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും, രാജ്യ സുരക്ഷിതത്വത്തിനും വേണ്ടിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ കേരളം രാജ്യ സുരക്ഷിതത്വത്തെ തന്നെ വെല്ലുവിളിക്കുന്ന ശക്തികളെ പിന്തുണയ്ക്കുകയും വികസന വിരുദ്ധ സമീപനങ്ങളുമാണ് സ്വീകരിക്കുന്നത്. നൂറ് ദിവസനത്തിനുള്ളില്‍ കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടേയും, യുവജനങ്ങളുടെയും പ്രശ്‌നങ്ങളെ കുറിച്ചും ആഭ്യന്തര ക്രമ സമാധാന പ്രശ്‌നങ്ങളെ കുറിച്ചുമല്ല ചര്‍ച്ച നടത്തുന്നത്. ആര്‍എസ്എസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, ഓണാഘോഷം, നിലവിളക്ക് കൊളുത്തല്‍, തുടങ്ങിയ വിവാദ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ബിജെപി സമ്പൂര്‍ണ്ണ ദേശീയ സമ്മേളനം കഴിഞ്ഞാല്‍ കേരളത്തിന്റെ രാഷ്ട്രീയ ഗതിമാറുമെന്ന് പ്രകാശ് ബാബു പറഞ്ഞു. കേരള രാഷ്ട്രീയത്തെ ബിജെപി നിയന്ത്രിക്കും. രാജ്യ വിരുദ്ധ ശക്തികള്‍ക്കും വികസന വിരോധികള്‍ക്കുമുള്ള ശക്തമായ താക്കീതായി സമ്മേളനം മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥമുള്ള പതാക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. പ്രകാശ് ബാബു. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സവിത ഭട്ട്, സദാനന്ദ റൈ, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍, വൈസ് പ്രസിഡണ്ട് സുജിത്ത്, ജനറല്‍ സെക്രട്ടറിമാരായ ധനഞ്ജയന്‍ മധൂര്‍, രാജേഷ് കൈന്താര്‍, കൗണ്‍സിലര്‍മാരായ സന്ധ്യാ ഷെട്ടി, അരുണ്‍ കുമാര്‍ ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിണറായി വിജയന്‍ കൊലയാളി വിജയനായി അധപതിക്കരുത്: അഡ്വ. പ്രകാശ് ബാബു

Keywords:  Kasaragod, Kerala, Pinarayi-Vijayan, BJP, Conference, Adv. Prakash Babu against Pinarayi Vijayan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia