city-gold-ad-for-blogger

ദൈവത്തിന്റെ സ്വന്തം നാട് അപഥസഞ്ചാരികളുടെ നാടായി മാറി: അഡ്വ. കെ കെ രാജേന്ദ്രന്‍

ഭീമനടി: (www.kasargodvartha.com 09.03.2017) ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് പിണറായി വിജയന്‍ അധികാരത്തിലേറിയതോടെ മാറിയെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അപഥസഞ്ചാരികളുടെ നാടെന്ന പേര്‍ നമ്മുടെ കേരളത്തിന് വന്നു ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനത്തിനും എല്‍ഡിഎഫ് അക്രമ രാഷ്ട്രീയത്തിനുമെതിരെ വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ കൂട്ടായ്മ ഭീമനടി ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ.ബിജു ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. എളേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.സി. ജോസ്, അഡ്വ.എം. വിനോദ്, ജി. മുരളീധരന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലമ്മ ജോണ്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫിലിപ്പോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് തമ്പാന്‍, മാത്യു വര്‍ക്കി, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്‍. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദൈവത്തിന്റെ സ്വന്തം നാട് അപഥസഞ്ചാരികളുടെ നാടായി മാറി: അഡ്വ. കെ കെ രാജേന്ദ്രന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Pinarayi-Vijayan, DCC, LDF, Inauguration, Beemanadi, Congress committee, President, Adv. K Rajendran, Adv. K.K Rajendhran on kerala's current issues.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia