ആര്‍ എസ് എസിനും, ബി ജെ പിക്കുമെതിരെ സി പി എം കള്ളപ്രചരണം നടത്തുന്നു: അഡ്വ. കെ ശ്രീകാന്ത്
Sep 17, 2017, 21:03 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2017) ആര്‍ എസ് എസിനും, ബി ജെ പിക്കുമെതിരെ സി പി എം കള്ളപ്രചരണം നടത്തുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ മാങ്ങാട്ടെ സി പി എം പ്രവര്‍ത്തന്‍ എം ബി ബാലകൃഷ്ണന്റെ അനുസ്മരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെയോ യു ഡി എഫിനെതിരെയൊ ഒന്നും പറയാതെ ആര്‍ എസ് എസിനും, ബി ജെ പിക്കുമെതിരെ കള്ളപ്രചരണം നടത്താനുള്ള വേദിയാക്കി മാറ്റിയ സി പി എമ്മിന്റെ നയം യു ഡി എഫിനെ വെള്ളപൂശാനുള്ള കുതന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എം ബി ബാലകൃഷ്ണന്‍ വധത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട സി പി എം അധികാരത്തില്‍ വന്നതിന് ശേഷം ആ കാര്യത്തെ കുറിച്ച് മൗനത്തിലായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. സി പി എം - കോണ്‍ഗ്രസുമായി ഒത്തുകളിച്ച് ബാലകൃഷ്ണന്റെ കുടുംബത്തെയും പാര്‍ട്ടി അണികളേയും വഞ്ചിച്ചിരിക്കുകയാണ്. അതു കൊണ്ടാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാത്തത്.
ബാലകൃഷ്ണന്‍ കൊലക്കേസ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. ബാലകൃഷ്ണന്‍ അനുസ്മരണ യോഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തതില്‍ ദുരൂഹതയുണ്ട്. കാസര്‍കോട് ജില്ലയില്‍ വ്യാപകമായ അക്രമം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ അദ്ദേഹം ജില്ലയില്‍ എത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തില്‍ അന്വേഷണം വേണമെന്ന് കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Mangad, CPM, Programme, BJP, RSS, Adv.Srikanth, P Jayarajan.