സംസ്ഥാനം പനിച്ച് വിറക്കുമ്പോള്‍ മരുന്നിന് പകരം പിണറായി സര്‍ക്കാര്‍ മദ്യം വിതരണം ചെയ്യുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്
Jul 3, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2017) സംസ്ഥാനം പനിച്ച് വിറക്കുമ്പോള്‍ മരുന്നിന് പകരം മദ്യമാണ് പിണറായി സര്‍ക്കാര്‍ വിതരണം ചെയ്യുന്നതെന്ന് ബി ജെ പി ജില്ലാപ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. പനി മരണം വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡി എം ഒ ഓഫീസിലേക്ക് ബി ജെ പി ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പനി ബാധിച്ച് ജനങ്ങള്‍ വിറങ്ങലടിക്കുമ്പോള് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാതെ മദ്യത്തിന് പുറകെ പോകാനാണ് സര്‍ക്കാരിന് താല്പര്യം. സംസ്ഥാനത്ത് നിരവധി പേര് മരിച്ച് വീഴുമ്പോഴും കുറ്റകരമായ അവഗണനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ജീവന് വെച്ച് പന്താടുകയാണ് സര്‍ക്കാരും ഇടത് മുന്നണിയും. പല ആശുപത്രികളിലും ആവശ്യമായ ഡോക്ടര്‍മാരുടെ നിയമനം നടത്തിയിട്ടില്ല. ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും നിയമനത്തില്‍ വന്‍ അഴിമതിയാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും ആശുപത്രികള്‍ക്കും, മരുന്ന് കമ്പനികള്‍ക്കും പണം കൊയ്യാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമവും നേരിട്ട് കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ ശുഷ്കാന്തികാണിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍ മധു എന്നിവര്‍ സംസാരിച്ചു. ചെമ്മട്ടംവയലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ബി ജെ പി ജില്ലാ സെക്രട്ടറിമാരായ എം ബല്‍രാജ്, കുഞ്ഞിക്കണ്ണന് ബളാല്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ വി മാത്യു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, BJP, Protest, Programme, Inauguration, Kasaragod, Pinarayi-Vijayan, Adv.Srikanth.