city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വാജ്‌പേയി: അണഞ്ഞത് മാസ്മരിക വ്യക്തിപ്രഭാവം'

കാസര്‍കോട്: (www.kasargodvartha.com 16.08.2018) ലോകാരാധ്യനായ നയതന്ത്രജ്ഞനായിരുന്നു വിടവാങ്ങിയ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. ഭാരതം വൈദേശിക ശക്തികളാല്‍ വെല്ലുവിളികള്‍ നേരിട്ട നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ലോകരാജ്യങ്ങളെല്ലാം അംഗീകരിച്ചതാണ്. അത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് വലിയ ആദരവ് ലഭിക്കാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും സര്‍വ്വസ്വീകാര്യനായ ജനനേതാവായിരുന്നു വാജ്പേയി.
'വാജ്‌പേയി: അണഞ്ഞത് മാസ്മരിക വ്യക്തിപ്രഭാവം'

നരസിംഹറാവു മന്ത്രിസഭയുടെ ഭരണകാലത്ത് ഐക്യരാഷ്ട്ര സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വാജ്പേയിയെ ഇന്ത്യന്‍ പ്രതിനിധിയായി അയക്കുകയും ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ അദ്ദേഹം നടത്തിയ പ്രഭാഷണം വന്‍ അംഗീകാരമാണ് ഭാരതത്തിന് നേടിതന്നത്. തന്റെ ശക്തമായ നേതൃത്വത്തിലൂടെ ബിജെപിക്ക് മാത്രമല്ല ഭാരതത്തിന് തന്നെ മുതല്‍കൂട്ടാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാസ്മരികമായ വ്യക്തിപ്രഭാവത്തിലൂടെ ശത്രുക്കളെ പോലും കീഴടക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രാഷ്ട്രീയഭേദമന്യേ എല്ലാവരാലും അംഗീകരിക്കപ്പെട്ട വാജ്പേയിയുടെ വിടവാങ്ങല്‍ ലോകരാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Atal Bihari Vajpayee, Adv. Srikanth, kasaragod, news, BJP, Adv K Srikanth about Vajpayee

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia