city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ സ്വകാര്യ മേഖലയിലെ ആശുപത്രികളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തണമെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 11.04.2020) ജില്ലയിലെ സ്വകാര്യമേഖലയിലെ കിടത്തിചികിത്സ ലഭിക്കുന്ന ആശുപത്രികളില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയടക്കമുള്ള സര്‍ക്കാര്‍ ആതുരാലയങ്ങള്‍ കൊറോണ കെയര്‍ സെന്ററായി മാറിയത് കാരണം മറ്റു രോഗങ്ങളുമായി സാധാരണക്കാര്‍ക്ക് സര്‍ക്കാരാശുപത്രികളെ സമീപിക്കാനാവുന്നില്ല. ഉയര്‍ന്ന നിരക്ക് താങ്ങാനാവാതെ കഷ്ടപ്പെടുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമാകാന്‍ അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് സൗജന്യമായി ലഭിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാക്കണം.
കാസര്‍കോട്ടെ സ്വകാര്യ മേഖലയിലെ ആശുപത്രികളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തണമെന്ന് അഡ്വ. കെ ശ്രീകാന്ത്

ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും ഈ സൗകര്യം ചെയ്തു കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. ആരോഗ്യരംഗത്തെ ജില്ലയിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Adv.Srikanth, BJP, Hospital, Adv. K Shrikanth demands to include private hospitals in Ayushman Bharat project

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia