city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഡിഎഫും എല്‍ഡിഎഫും കൂടി നടപ്പാക്കുന്നത് ഭക്ഷ്യ സുരക്ഷയ്ക്ക് പകരം ഭിക്ഷ സുരക്ഷ: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 28.10.2016) കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും കൂടി നടപ്പാക്കുന്നത് ഭക്ഷ്യ സുരക്ഷയല്ല, പകരം ഭിക്ഷ സുരക്ഷയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ഭാരതീയ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കാലിച്ചാക്കുകളുമേന്തി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ അരിമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും, റേഷന്‍ കാര്‍ഡിലേ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വ്യത്യസ്ത സമരത്തിന്റെ ഭാഗമായി മാര്‍ച്ച് സംഘടിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ വൈകിപ്പിക്കുമ്പോള്‍ റേഷനരി മാത്രമല്ല ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും അംഗന്‍വാടികള്‍ വഴി ലഭിക്കേണ്ട പോഷകാഹാരം കൂടിയാണ് ഇല്ലാതാകുന്നത്. ഇടത് വലത് മുന്നണികളുടെ കീശ വീര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാതെ കേരളത്തിലെ റേഷന്‍ സംവിധാനം തകര്‍ത്ത് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.

രാജ്യത്ത് മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കി ഭക്ഷ്യ വസ്തുക്കള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുമ്പോള്‍ കേരളത്തില്‍ മാത്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. റേഷന്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഇടത് വലത് മുന്നണികള്‍ നടത്തുന്ന സമരം അപഹാസ്യമാണ്. സ്വന്തം സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സമയം ഭരിച്ചിട്ടും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാതെ കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി നടക്കുന്നത് ജനങ്ങളെ വിഢികളാക്കാനാണ്.

അധികാരത്തില്‍ വന്നാല്‍ അഞ്ച് വര്‍ഷക്കാലം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയില്ലെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് വിലക്കയറ്റത്തിനെതിരെ സമരം ചെയ്യുന്നത് അപഹാസ്യമാണ്. ഭരണ പരാജയം മറച്ച് വെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് എല്‍ഡിഎഫ്. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നത് മനപ്പൂര്‍വ്വം വൈകിപ്പിച്ച് കരിഞ്ചന്തക്കാര്‍ക്കും, പൂഴ്ത്തിവെയ്പ്പുകാര്‍ക്കും കൊള്ളയടിക്കാനുള്ള അവസരമൊരുക്കി കൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ പിന്നിലെ ലക്ഷ്യം അഴിമതിയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫും എല്‍ഡിഎഫും കൂടി നടപ്പാക്കുന്നത് ഭക്ഷ്യ സുരക്ഷയ്ക്ക് പകരം ഭിക്ഷ സുരക്ഷ: അഡ്വ. കെ ശ്രീകാന്ത്യുവമോര്‍ച്ചാ സംഘടിപ്പിച്ച അരിസമരത്തില്‍ ജില്ലാ പ്രസിഡണ്ട് പി ആര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വൈ കൃഷ്ണദാസ്, യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ എന്നിവര്‍ സംബന്ധിച്ചു.

വൈസ് പ്രസിഡണ്ടുമാരായ ധനരാജ്, സന്തോഷ് ദൈഗോളി, സെക്രട്ടറിമാരായ അഞ്ജു ജോസ്, സജിത്ത്, ട്രഷറര്‍ കീര്‍ത്തന്‍ ജെ കുഡ്‌ലു തുടങ്ങിയവര്‍ കറന്തക്കാട് നിന്നാരംഭിച്ച കാലിച്ചാക്കുമേന്തിയുള്ള സപ്ലൈ ഓഫീസ് മാര്‍ച്ചിന് നേതൃത്വം നല്‍കി. യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂര്‍ സ്വാഗതവും, സെക്രട്ടറി മഹേഷ് നന്ദിയും പറഞ്ഞു.

Keywords:  kasaragod, Kerala, UDF, LDF, CPM, Ration Card, BJP, Yuvamorcha, March, supply-officer, Rice,Ad. K Sreekanth, Adv. K Shreekanth on food safety project.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia