city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബി.ജെ.പി നേതൃത്വം; അഡ്വ. ശ്രീകാന്ത് കലക്ടര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 01.07.2016) പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണം മൂലം ഒഴിവു വന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്
ജുലായ് 28ന് നടക്കാനിരിക്കെ ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതും, അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ) തന്റെ കീഴുദ്യോഗസ്ഥനായി പരിഗണിക്കേണ്ടുന്ന എ.ഇ.ആര്‍.ഒയെ നിശ്ചയിച്ചത് ചട്ടം ലംഘിച്ചും വഴിവിട്ടുമാണ് എന്ന് കാണിച്ച് ബി.ജെ.പി രംഗത്തു വന്നു.

ചട്ടപ്രകാരം ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അതാതു പഞ്ചായത്ത് സെക്രട്ടറിമാരാണ്. സെക്രട്ടറിയെ സഹായിക്കാന്‍ യഥാക്രമം ജുനിയര്‍ സുപ്രണ്ട്, അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ് ഇവരെ മുന്നു പേരെയോ, ഇവരില്‍ ആരെയെങ്കിലും ഒരാളെയോ നിയമിക്കാന്‍ ഇ.ആര്‍.ഒ കൂടിയായ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. ഉദുമയില്‍ അസിസ്റ്റന്റ് സെക്രട്ടറിയാണ് സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്നത്. ജൂനിയര്‍ സൂപ്രണ്ട് പെന്‍ഷന്‍ പറ്റി പിരിഞ്ഞതിനാല്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഈ സ്ഥിതിക്ക് എ.ഇ.ആര്‍.ഒ ആയി നിയമനം ലഭിക്കേണ്ടത് അക്കൗണ്ടന്റിനാണ്.

തിരഞ്ഞെടുപ്പ്   കമ്മീഷന്റെയും പഞ്ചായത്ത് വകുപ്പിന്റെയും ഇത്തരം നിര്‍ദ്ദേശം കാറ്റില്‍ പറത്തിക്കൊണ്ട് ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തനിക്കു തൊട്ടു കീഴെയുള്ള അക്കൗണ്ടന്റിനു പകരം വഴിവിട്ട് ക്ലര്‍ക്കിന് ചുമതല നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ചട്ടവും വകുപ്പുതല നിര്‍ദ്ദേശങ്ങളും ലംഘിച്ചു കൊണ്ടുള്ള നിയമനം റദ്ദു ചെയ്യണമെന്നും വഴിവിട്ടു പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അക്കൗണ്ടന്റിന് ചുമതല നല്‍കണമെന്നും സ്വതന്ത്രമായി നടക്കേണ്ടുന്ന  തിരഞ്ഞെടുപ്പ്  പ്രവര്‍ത്തനത്തില്‍ കക്ഷി രാഷ്ട്രീയം കലരാന്‍ ഇടവരരുതെന്നും  കാണിച്ച് ബി.ജെ.പിയുടെ ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത് കലക്ടര്‍ക്ക് പരാതി നല്‍കി. പ്രശ്‌നം പഠിച്ച ശേഷം നടപടി സ്വീകരിക്കാനായി വേണ്ടതു ചെയ്യുമെന്ന് ഡി.ഡി.പി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ഇതേ പഞ്ചായത്തില്‍ പണാപഹരണവുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചു എന്നു കാണിച്ചും മറ്റുമുള്ള കേസുകള്‍  പൊങ്ങി വന്നത്.  അത് ഇപ്പോഴും പരിഹാരമില്ലാതെ കിടക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പകക്ക് സെക്രട്ടറി കൂട്ടു നില്‍ക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബി.ജെ.പി നേതൃത്വം; അഡ്വ. ശ്രീകാന്ത് കലക്ടര്‍ക്ക് പരാതി നല്‍കി

Keywords: Kasaragod, Uduma, Panchayath, Secretary, Election Commission, Registration officer, Accountant, Instructions, Politics, BJP, Cash.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia